തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായകനാണ് പ്രഭാസ്. ബാഹുബലി സീരിയസാണ് പ്രഭാസിന്റെ താരമൂല്യം ഉയർത്തിയത്. സോഷ്യൽ മീഡിയയിലും സൂപ്പർതാരമാണ് പ്രഭാസ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 6.5 മില്യൺ ആൾക്കാരാണ് പ്രഭാസിനെ ഫോളോ ചെയ്യുന്നത്. എന്നാൽ പ്രഭാസ് അകെ പതിനാല് പേരെയാണ് പിന്തുടരുന്നത്. ആ പതിനാലുപേരിൽ എട്ട് ബോളിവുഡ് നായികമാരുമുണ്ട്. ദീപിക പദുക്കോൺ , ശ്രദ്ധ കപൂർ, കൃതി സനോൺ , ശ്രുതി ഹാസൻ , ഭാഗ്യ ശ്രീ, പൂജ ഹെജ്ഡെ തുടങ്ങിയവരാണവർ. ഇക്കൂട്ടത്തിൽ അനുഷ്ക ഷെട്ടി ഇല്ലാത്തതെന്തുകൊണ്ടാണെന്ന് ആരാധകർ പ്രഭാസിനോട് ചോദിക്കുന്നുണ്ടു.
പ്രഭാസിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ അനുഷ്കയുടെ പേരും വന്നിട്ടുണ്ട്. എന്നാൽ തങ്ങൾ നല്ല സുഹൃത്തു ക്കൾമാത്രമാണെന്നാണ് ഇരുവരും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |