SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

അല്ലു അർജുന്റെ പുഷ്‌പ ജൂലായ് 5ന് പുനരാരംഭിക്കും

aa

തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിൽ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ചിത്രീകരണം ജൂലായ് 5 മുതൽ വീണ്ടും തുടങ്ങും. ചിത്രീകരണ സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഏപ്രിൽ അവസാന വാരമാണ് പുഷ്പയുടെ ഷൂട്ടിംഗ് നിറുത്തിവച്ചത്.ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ സുകുമാറും സംഘവും ചൈനയിലേക്ക് തിരിക്കും. തായ്‌ലൻഡിലും ചിത്രീകരണമുണ്ട്. ദൈർഘ്യമേറിയ ഒരു സംഘട്ടന രംഗമാണ് തായ്‌ലന്റിൽ ചിത്രീകരിക്കുന്നത്.

പുഷ്പയുടെ ആദ്യ ഭാഗം ഈ വർഷം ഒടുവിലും രണ്ടാം ഭാഗം 2023ലും റിലീസ് ചെയ്യാനാണ് പ്ളാൻ. ഫഹദ് ഫാസിലാണ് പുഷ്പയിലെ പ്രതിനായക വേഷം അവതരിപ്പിക്കുന്നത്. രശ്‌മിക മന്ദാനയാണ് നായിക.മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗം പൂർത്തിയാക്കുന്നതിന് മുൻപ് അല്ലു അർജുൻ ഐക്കൺ എന്ന ചിത്രത്തിലഭിനയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALLU ARJUN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.