SignIn
Kerala Kaumudi Online
Friday, 29 March 2024 6.54 AM IST

വീട്ടുചുമരുകൾ തേജസ്വിനിയുടെ കാൻവാസ്

chitram
തേജസ്വിനി വരച്ച കാർട്ടൂൺ ചിത്രങ്ങൾ

കൂത്തുപറമ്പ്: വീട്ടു ചുമരുകളിൽ വിഖ്യാതമായ കാർട്ടൂൺ കഥാപാത്രങ്ങളെ നിറച്ച കാൻവാസാക്കി മാറ്റിയിരിക്കയാണ് കൂത്തുപറമ്പ് പഴയ നിരത്തിലെ പത്ത് വയസ്സുകാരി തേജസ്വിനി. ലോക്ക് ഡൗണിൽ വീട്ടിൽ കഴിഞ്ഞ നാളുകളാണ് ഈ കുട്ടിയെ ചിത്രകാരിയാക്കി മാറ്റിയത്. പഴയ നിരത്തിലെ പുത്തൻപറമ്പത്ത് വീട്ടിന്റെ ചുവരുകളിലും ചുറ്റുമതിലിലും, കിണറിന്റെ ആൾമറയിലുമെല്ലാമാണ് മനോഹരമായ ചിത്രങ്ങളൊരുക്കിയിട്ടുള്ളത്. സ്വന്തം വീട്ടിന് പുറമെ പിതൃസഹോദരന്മാരുടെ വീട്ടുചുവരുകളും ചിത്രരചനക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രത്യേക പരിശീലനങ്ങളൊന്നും തന്നെ ലഭിക്കാതെയാണ് ചിത്രരചന. കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ ,ബുജി, ചോട്ടു ,മോട്ടു, പാണ്ഡ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെല്ലാം തേജസ്വിനിയുടെ ചുമർചിത്രശേഖരത്തിലുണ്ട്. അതോടൊപ്പം കഥകളി, നൃത്തം ചെയ്യുന്ന പെൺകുട്ടി , ശ്രീബുദ്ധൻ, ചെഗുവേര ഉൾപ്പെടെയുള്ളവരും . മിക്കി മൗസ് ആണ് ആദ്യമായി വരച്ച കാർട്ടൂൺ ചിത്രം. 35 ഓളം ചിത്രങ്ങളാണ് ഇതിനകം അക്രിലിക് കളർ ഉപയോഗിച്ച് വരച്ചിട്ടുള്ളത്.
പഴയ നിരത്തിലെ പി.എം.മനോരാജിന്റെയും, ശ്രീഷയുടെയും മകളായ തേജസ്വിനി സെൻട്രൽ നരവൂർ എൽ .പി .സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചിത്രരചനയോടൊപ്പം കരകൗശല നിർമ്മാണം, നൃത്തം, സംഗീതം എന്നിവയിലും കഴിവ് തെളിയിക്കുകയാണ് ഈ മിടുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.