SignIn
Kerala Kaumudi Online
Wednesday, 28 July 2021 11.04 PM IST

15 കിലോ പഴകിയ മീൻ പിടികൂടി

fish

തൊടുപുഴ: ലോക് ഡൗണിനോടനുബന്ധിച്ച് ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായി തൊടുപുഴ മേഖലയിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ മീനുകൾ കണ്ടെത്തി നശിപ്പിച്ചു. തൊടുപുഴ നഗരസഭ, കരിമണ്ണൂർ പഞ്ചായത്ത്, ഉടുമ്പന്നൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ 23 മീൻകടകളിലാണ് പരിശോധന നടത്തിയത്. പഴകിയ ചൂര, മത്തി, വറ്റ, ചെമ്മീൻ എന്നിവയാണ് പിടികൂടിയത്. മാവിൻചുവട്, കരിമണ്ണൂർ ഭാഗങ്ങളിൽ നിന്നാണ് ഇവ കണ്ടെത്തി നശിപ്പിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കണ്ണൻ, തൊടുപുഴ ഭക്ഷ്യ സുരക്ഷാ ആഫീസർ എം.എൻ. ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മീനിൽ ആവശ്യത്തിന് ഐസ് ഇടുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന തോതിൽ ഇടേണ്ടതാണ്. രാവിലെയെത്തുന്ന മീൻ ഉച്ചയായാൽ തലയും വയറിന്റെ ഭാഗവും കളഞ്ഞ് ഐസിട്ട് വേണം സൂക്ഷിക്കാൻ. പരിശോധനകളിൽ മീനിൽ ശരിയായ തോതിൽ ഐസ് ഇടാത്ത സ്ഥാപനങ്ങൾക് നോട്ടീസ് നൽകി പിഴയും ഈടാക്കുന്നതാണെന്ന് എം.എൻ. ഷംസിയ പറഞ്ഞു. ഇനി എല്ലാ ആഴ്ചയിലും മൂന്ന് ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരും. മൊത്തക്കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, FISH
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.