തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിൾ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളായിരിക്കും. വിലക്കുകൾ ലംഘിച്ച് അനാവശ്യ യാത്രകൾക്ക് മുതിർന്നാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അനുമതിയുള്ളത്
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. രാവിലെ 7 മുതൽ രാത്രി 7 വരെ ബേക്കറികൾ
പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ രാത്രി 7 വരെ
യാത്രാ രേഖകളോടെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെത്താം
വാക്സിനേഷന് പോകുന്നവർ, രോഗികളുടെ കൂട്ടിരുപ്പുകാർ തുടങ്ങിയവർക്കും രേഖകൾ കാണിച്ച് യാത്ര
നിർമാണ പ്രവർത്തനങ്ങൾ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിച്ച ശേഷം നടത്താം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |