SignIn
Kerala Kaumudi Online
Thursday, 25 April 2024 1.16 AM IST

വാഹനപരിശോധനക്കിടെ ചായ സൽക്കാരവുമായി ദമ്പതികൾ

photo

നെടുമങ്ങാട്: സാമൂഹ്യ നന്മയ്ക്ക് കാവൽ നിൽക്കുന്ന പൊലീസുകാർക്ക് സൗജന്യ ചായ സൽക്കാരം നടത്തി മാതൃകയാവുകയാണ് സുമയ്യ-വൈശാഖ് ദമ്പതികൾ. നെട്ടയം കൊമ്പനാട് വീട്ടിൽ താമസിക്കുന്ന ഇവർ ഒരു ദിവസം പോലും മുടങ്ങാതെ വാഹനപരിശോധനാ കേന്ദ്രങ്ങളിലെത്തി പൊലീസുകാർക്ക് ചായ വിതരണം ചെയ്ത് മടങ്ങും. സ്വന്തം സുരക്ഷ പോലും മറന്ന് പൊതുനിരത്തുകളിൽ കഷ്ടപ്പെടുന്ന നിയമപാലകർക്ക് വൈകുന്നേരത്തെ ഒരു ചായ നൽകുന്നതിലൂടെ അവർക്ക് ആദരവ് അർപ്പിക്കുകയാണ് ഈ ദമ്പതികൾ. ലോക്ക്ഡൗണിൽ പൊലീസുകാർക്ക് ഏറെ ആശ്വാസകരമായിരുന്നു ഇവരുടെ ഈ സത്‌പ്രവൃത്തി. കൂലിപ്പണിക്കാരായ ദമ്പതികൾ തൊഴിലില്ലാതിരുന്നിട്ടും ചായ സൽക്കാരം മുടക്കിയിട്ടില്ല. മൈലം, കാച്ചാണി, വഴയില, വെള്ളയമ്പലം, മരുതംകുഴി, ഇടപ്പഴഞ്ഞി, പേരൂർക്കട എന്നിവിടങ്ങളിലാണ് ദമ്പതികൾ സൗജന്യ ചായ വിതരണം നടത്തിയിരുന്നത്. ലാഭേച്ഛ കൂടാതെ സുമയ്യയും വൈശാഖും നടത്തുന്ന ചായ സൽക്കാരം പ്രശംസനീയമാണെന്ന് പൊലീസുകാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEDUMANGAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.