മുംബയ്: ഓഹരിവിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ് ഥാനം പ്രമുഖവ്യവസായി ഗൗതം അദാനിക്ക് നഷ്ടമായി. അദാനി ഗ്രൂപ്പ് കമ്പനികൾക്കുണ്ടായ നഷ്ടമാണ് പതനത്തിന് കാരണം. അദാനിയുടെ കമ്പനികളിൽ നിക്ഷേപമുള്ള മൂന്ന് വിദേശ ഫണ്ട് കമ്പനികളുടെ അക്കൗണ്ട് എൻ.എസ്.ഡി.എൽ മരവിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലൊണ് അദാനി കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തിയത്. ആഗോളതലത്തിൽ ഒരാഴ്ചക്കിടെ ഏറ്റവും നഷ്ടമുണ്ടായ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണിപ്പോൾ ഗൗതം അദാനി.
6,300 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തിയിൽ ഒരാഴ്ചക്കിടെ 1,320കോടി ഡോളറിന്റെ ഇടിവുണ്ടായി. ഇതോടെ 180കോടി ഡോളറിന്റെ വ്യത്യാസത്തിൽ ചൈനീസ് വ്യവസായി ഷോംഗ് ഷാൻഷൻ രണ്ടാമതെത്തി. 84.5 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഒന്നാമൻ. വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതൽ ഊർജം വരെയുള്ള ആറു കമ്പനികളുടെ വിപണിമൂല്യത്തിൽ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |