തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. ലാൽജിത്ത് എന്ന തടവുകാരനാണ് പരിക്കേറ്റത്. ഇയാളുടെ ഒരു പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പാർപ്പിക്കുന്ന ഡി ബ്ലോക്കിൽ ആണ് സംഭവം. അമ്പതോളം പേരാണ് അവിടെയുള്ളത്. ഇതിൽ ഏതാനും പേരാണ് ഏറ്റുമുട്ടിയത്. രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. നേരത്തെ ഉണ്ടായിരുന്ന കുടിപ്പകയാണോ ഏറ്റുമുട്ടലിനു കാരണമായതെന്നു അന്വേഷിക്കുന്നുണ്ട്. സംഘട്ടനത്തെ തുടർന്ന് പ്രശ്നക്കാരായവരെ വിവിധ സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജയിൽ വകുപ്പും വിയ്യൂർ പൊലീസും അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |