SignIn
Kerala Kaumudi Online
Friday, 19 April 2024 8.22 AM IST

എഡിറ്റ് ചെയ്തത് എണ്ണൂറിലേറെ പുസ്തകം, റെക്കോഡിട്ട് അദ്ധ്യാപകൻ

s

തിരുവനന്തപുരം: മുഖ്യധാരാ പ്രസാധകർ അവഗണിക്കുന്ന പുതു എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിച്ച് യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ ദേശീയ റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് പട്ടം സെന്റ് മേരീസ് സ്കൂൾ അദ്ധ്യാപകനായ ബിന്നി സാഹിതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച അദ്ധ്യാപകൻ എന്ന റെക്കോഡിനാണ് ഉടമയായത്. ഇതിനോടകം 855 പുസ്തകങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചു. സ്വന്തമായി രചന നിർവ്വഹിച്ച് 17 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്ത് പ്രോത്സാഹിപ്പിക്കുകയും രചയിതാക്കളെ കണ്ടെത്തുകയും ചെയ്താണ് സാഹിതി പ്രസാധക കൂട്ടായ്‌മയിലെ എക്സിക്യുട്ടീവ് എഡിറ്ററായ ബിന്നി സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ രചനകളാണ് പ്രസിദ്ധീകരിക്കുന്നത്.
അദ്ധ്യാപകൻ, ഡോക്യുമെന്ററി സ്ക്രിപ്റ്റ് റൈറ്റർ, സ്കൂൾ റേഡിയോ കൺസൾട്ടന്റ് തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധേയനാണ്. എസ്.സി.ഇ ആർ.ടിയുടെ സ്കൂൾ പാഠപുസ്തക നിർമ്മാണ സമിതിയിലും അദ്ധ്യാപക ഗൈഡ് നിർമ്മാണത്തിലും പങ്കാളിയായിരുന്നു. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന ട്രഷറർ ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ കൈതപ്പറമ്പ് സ്വദേശിയായ ബിന്നി തിരുവനന്തപുരത്ത് പാറ്റൂർ ഹൗസിംഗ് ബോർഡ് കോംപ്ലക്സിലാണ് താമസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.