SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.50 PM IST

മമ്മൂട്ടിയുടെ ആഹ്വാനം: വിദ്യാർത്ഥികൾക്കായി ഫോൺപ്രവാഹം

mammoooty

കൊച്ചി: പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് നടൻ മമ്മൂട്ടി പ്രഖ്യാപിച്ച വിദ്യാമൃതം പദ്ധതിയിലേക്ക് പുതിയതും പഴയതുമായ സ്‌മാർട്ട് ഫോണുകളുടെ പ്രവാഹം തുടരുന്നു. സ്‌മാർട്ട് ഫോണില്ലാത്ത ഒറ്റക്കാരണത്താൽ പഠനം മുടങ്ങിയ കുട്ടികൾക്ക് 'പഴയ മൊബൈൽ ഫോൺ ദാനമായി നൽകൂ' എന്നാണ് മമ്മൂട്ടി നാലുദിവസംമുമ്പ് അഭ്യർത്ഥിച്ചത്.

മമ്മൂട്ടി പങ്കാളിയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലാണ് വിദ്യാമൃതം പദ്ധതി ആരംഭിച്ചത്. ലഭിച്ച അപേക്ഷകളുടെ എണ്ണം ഏഴായിരം കടന്നതായി കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു. പുതിയ അപേക്ഷകൾ തത്കാലത്തേക്ക് സ്വീകരിക്കില്ല. ലഭിച്ച അപേക്ഷകൾ സൂക്ഷ്‌മമായി പരിശോധിച്ച് അർഹരായവരെ കണ്ടെത്തും. അനാഥാലയങ്ങളിലെ കുട്ടികൾക്കും ആദിവാസി കുട്ടികൾക്കും പ്രത്യേക പരിഗണന നൽകും.

ശ്രീഗോകുലം സ്പീഡ് ആൻഡ് സേഫ് കൊറിയർ ഓഫീസുകളിൽ ഫോൺ സ്വീകരിക്കും. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ പ്രവർത്തകരുടെ പക്കലും നൽകാം. ഫോൺ: 9961900522, 7034634369, 9447991144.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIDYAMRITHAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.