കൊച്ചി: സിനിമാപാട്ടുകൾക്കും കവിതയുടെ മാധുര്യവും അർത്ഥസമ്പുഷ്ടവും നൽകിയ കവിയാണ് എസ്. രമേശൻനായർ. എഴുതിയ അറുനൂറിലേറെ പാട്ടുകളിൽ ഹിറ്റുകൾ നിരവധി. മുൻനിര സംഗീതസംവിധായകരും ഗായകരുമാണ് അദ്ദേഹത്തിന്റെ പാട്ടിനൊപ്പം പ്രവർത്തിച്ചത്.
1985ൽ ശശികുമാർ സംവിധാനംചെയ്ത പത്താമുദയത്തിലൂടെ സിനിമയിലെത്തി. ദർശൻ രാമൻ സംഗീതം നൽകിയ നാലുപാട്ടുകൾ കെ.ജെ. യേശുദാസും കെ.എസ്. ചിത്രയുമാണ് ആലപിച്ചത്. സിനിമാപ്പാട്ട് രചനയിൽനിന്ന് കുറേനാളുകളായി വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.
യേശുദാസ്, എസ്. ജാനകി, കെ.എസ്. ചിത്ര, അരുന്ധതി, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, സുജാതമോഹൻ, പി. ഉണ്ണിക്കൃഷ്ണൻ, ഉണ്ണിമേനോൻ തുടങ്ങിയ ഗായകർ അദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. രവീന്ദ്രൻ, രവീന്ദ്ര ജെയിൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, എസ്.പി. വെങ്കിടേഷ്, ഇളയരാജ, രാജാമണി, ഒൗസേപ്പച്ചൻ, ജോൺസൺ, മോഹൻ സിത്താര തുടങ്ങിയവർ സംഗീതം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |