കൊച്ചി: തമിഴിലെ ഇതിഹാസകൃതിയായ കമ്പരാമായണം മലയാളത്തിൽ കവിതാരൂപത്തിൽ വിവർത്തനം ചെയ്യുകയെന്ന മോഹം പൂർത്തിയാക്കാതെയാണ് എസ്. രമേശൻ നായർ വിടവാങ്ങിയത്. ഒരു വർഷത്തിലേറെയായി ഈ ദൗത്യത്തിലായിരുന്നു അദ്ദേഹം.
പന്ത്രണ്ടാം നൂറ്റാണ്ടിൽ കവി കമ്പർ രചിച്ചതാണ് കമ്പരാമായണം. 11,000 വരികളിലാണ് ശ്രീരാമന്റെ ജീവിതം കമ്പർ പുനരാവിഷ്കരിച്ചത്. തമിഴ് ജനത ഹൃദയത്തിൽ സ്വീകരിച്ച കൃതിയാണിത്.
കമ്പർ രചിച്ച തിരുക്കുറൽ, ഇളങ്കോവടികൾ രചിച്ച കണ്ണകിയുടെ കഥ പറയുന്ന ചിലപ്പതികാരം എന്നീ തമിഴ് കൃതികളും രമേശൻനായർ വിവർത്തനം ചെയ്തിട്ടുണ്ട്. തമിഴ് സാഹിത്യകൃതികളിൽ അഗാധമായ അറിവ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |