SignIn
Kerala Kaumudi Online
Friday, 19 April 2024 5.11 PM IST

പറക്കുംസിഖിന് വിട,​ ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു

kk

ന്യൂഡൽഹി : 'പറക്കും സിഖ് 'എന്ന വിശേഷണവുമായി ഇന്ത്യൻ അത്‌ലറ്റിക്സ് ഇതിഹാസമായി മാറിയ മിൽഖാ സിംഗ് അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഛണ്ഡിഗഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് 91 കാരനായ മിൽഖ ജീവിതമെന്ന ഓട്ടമത്സരത്തിന്റെ ഫിനിഷിംഗ് ലൈൻ കടന്നത്. കൊവിഡിനെത്തുടർന്ന് മിൽഖയുടെ ഭാര്യയും മുൻ ദേശീയ വോളിബാൾ താരവുമായ നിർമൽ കൗർ(85) കഴിഞ്ഞയാഴ്ച അന്തരിച്ചിരുന്നു.

1958ലെ കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച മിൽഖാ സിംഗ് നാല് ഏഷ്യൻ ഗെയിംസ് സ്വർണങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യൻ അത്‌ലറ്റാണ് മിൽഖ. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യയ്ക്കായി മത്സരിച്ചു. 1959ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2001ൽ അർജുന അവാർഡിന് തിരഞ്ഞെടുത്തെങ്കിലും യുവതാരങ്ങൾക്കാണ് അത് നൽകേണ്ടത് എന്ന് ചൂണ്ടിക്കാട്ടി നിരസിച്ചു.

വിഭജനകാലത്ത് പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത മിൽഖയെ ' പറക്കും സിഖ് ' എന്ന് ആദ്യം വിശേഷിപ്പിച്ചത് മുൻ പാക്പ്രസിഡന്റായിരുന്ന ജനറൽ അയൂബ് ഖാനാണ്. ഇന്ത്യൻ ആർമിയിൽ അംഗമായിരുന്ന മിൽഖ 1956 ലെ മെൽബൺ ഒളിമ്പിക്സിൽ മത്സ

രിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. എന്നാൽ ആ അനുഭവ പരിചയം രണ്ടുവർഷത്തിന് ശേഷം വെയ്ൽസിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണക്കുതിപ്പിന് പ്രേരണയായി. 1958ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിലും 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും രണ്ട് സ്വർണം വീതം നേടി ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് എന്ന പെരുമ സ്വന്തമാക്കി. സൈനിക സേവനത്തിന് ശേഷം പഞ്ചാബ് വിദ്യാഭ്യാസ വകുപ്പിൽ സ്പോർട്സ് ഡയറക്ടറായി വിരമിച്ചു.'ഭാഗ് മിൽഖ,ഭാഗ് ' എന്ന ഹിന്ദി സിനിമ മിൽഖയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.

അന്താരാഷ്ട്ര ഗോൾഫ് താരം ജീവ് മിൽഖാസിംഗ് അടക്കം നാലുമക്കളാണ്. കഴിഞ്ഞ മാസമാണ് കൊവിഡിനെത്തുടർന്ന് ആശുപത്രിയിലായത്. പിന്നീട് കൊവിഡ് നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ പനി കൂടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി,ആഭ്യന്തര മന്ത്രിഅമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.

പറക്കും സിഖ്

1958 കോമൺവെൽത്ത് ഗെയിംസ് 400 മീറ്റർ സ്വർണം

1958 ഏഷ്യൻ ഗെയിംസിൽ 200, 400 മീറ്ററുകളിൽ സ്വർണം

1962 ഏഷ്യൻ ഗെയിംസിൽ 400മീറ്റർ,4-400 മീറ്റർ റിലേ എന്നിവയിൽ സ്വർണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MILKHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.