SignIn
Kerala Kaumudi Online
Saturday, 20 April 2024 3.57 AM IST

സുധാകരനെ അദ്ധ്യക്ഷനായി നിയമിച്ചവർ മറുപടി പറയണം; അദ്ദേഹം തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് വിജയരാഘവൻ

vijayaraghavan

തിരുവനന്തപുരം: കോൺ​ഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായുള്ള വാക്കുകളാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്‍റെ ഭാഗത്ത് നിന്ന് വരുന്നതെന്ന് സി പി എം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിലാണ്. രാഷ്ട്രീയക്കാർ അങ്ങനെ സംസാരിക്കില്ല എന്നും വിജയരാഘവൻ പ്രതികരിച്ചു.

കുറച്ച് ദിവസമായി കെ പി സി സി അധ്യക്ഷന്‍റെ വികട ഭാഷണം കേൾക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്‍റേത്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അദ്ധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.

അതേസമയം, മുഖമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങൾക്ക് കെ സുധാകരൻ അൽപ്പസമയത്തിനകം മറുപടി നൽകും. മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയൻ ഇന്നലെ ആരോപിച്ചത്. രാത്രി ആലുവയിലെത്തിയ സുധാകരൻ പതിനൊന്ന് മണിയ്‌ക്ക് എറണാകുളം ഡി സി സി ഓഫീസിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, CONGRESS, KPCC, VIJAYARAGAHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.