മുഖ്യമന്ത്രി പിണറായി വിജയനും, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക്ക് പോര് മുറുകുകയാണ്. ഈ സാഹചര്യത്തിൽ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്ക് കഴിയുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. മരം കൊള്ള മറന്ന് ഇതിനുപിന്നാലെ ഓടാമെന്നും അദ്ദേഹം പറയുന്നു.ഗോളാന്തര വാർത്തകൾ എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കാരക്കൂട്ടിൽ ദാസന്റെയും, കൺകെട്ട് എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |