SignIn
Kerala Kaumudi Online
Friday, 19 April 2024 3.11 AM IST

ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ടു; സംസ്ഥാനം എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും നല്‍കാത്തതിൽ പ്രതിഷേധമറിയിച്ച് വി മുരളീധരൻ

muraleedharan

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസ്ഥാന സർക്കാർ അനുവദിച്ച ഗൺമാനെ വഴിയിൽ ഇറക്കിവിട്ടു. ഗണ്‍മാന്‍ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്. മന്ത്രിയുടെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്‍.

തിരുവനന്തപുരത്തെ ബേക്കറി ജംഗ്‌ഷനില്‍ വച്ചാണ് ഗണ്‍മാന്‍റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികില്‍ ഇറക്കിവിട്ടത്. പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് ബി ജെ പി വൃത്തങ്ങൾ നൽകുന്ന സൂചന.

തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്‌കോര്‍ട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാധാരണഗതിയില്‍ മുരളീധരന് നല്‍കി വന്നിരുന്ന പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും അനുവദിക്കാതിരിക്കുകയായിരുന്നു എന്ന് അദ്ദേഹവുമായി അടുപ്പമുളളവർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNMENT, V MURALEEDHARAN, BJP, ESCORT AND PILOT, MURALEEDHARAN GUNMAN BIJU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.