SignIn
Kerala Kaumudi Online
Thursday, 28 March 2024 8.49 PM IST

ടി.വിക്കും ഫോണിനും ഇത് നല്ലകാലം !

tv

കോട്ടയം : ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം തുടർന്നതോടെ ജില്ലയിൽ ടെലിവിഷൻ, സ്മാർട്ട് ഫോൺ വിപണി ഉഷാറിലായി. ലോക്ക് ഡൗണിനെ തുടർന്ന് കച്ചവടം പാടെ തകർന്നിരുന്ന ഗൃഹോപകരണ ശാലകൾക്ക്, സ്ഥാപനം തുറന്നതിന് ശേഷം ചെറുതല്ലാത്ത ആശ്വാസമാണ് ഇത് നൽകുന്നത്. നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകാനായി സ്‌കൂളുകളും, സന്നദ്ധ സംഘടനകളും ടി.വികളും ഫോണും കൂടുതലായി വാങ്ങുന്നു. ലോക്ക് ഡൗണിനെത്തുടർന്ന് അവതാളത്തിലായ ഉത്പാദനവും ചരക്ക് നീക്കവും പഴയപടിയിലേക്ക് എത്താത്തതിനാൽ കടകളിൽ സ്റ്റോക്കിന്റെ കുറവുണ്ട്. പല കടകളിലും വിലകൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. ബേസ് ബഡ്ജറ്റ് ടി.വികൾക്കാണ് ആവശ്യക്കാരേറെ. ഇവയ്ക്ക് 9000 രൂപ മുതലാണ് വില. ഇടത്തരക്കാർ ഓൺലൈൻ തത്സമയ ക്ലാസുകൾ കണക്ട് ചെയ്യാനാവുന്ന സ്മാർട്ട് ടി.വികൾ തേടിയും വരുന്നുണ്ട്. ഭൂരിഭാഗം ഷോറൂമുകളിലും 15000 രൂപയ്ക്ക് മുകളിലുള്ള ടി.വികൾ മാത്രമാണ് സ്റ്റോക്കുള്ളത്. 7000 രൂപ വിലവരുന്ന 24 ഇഞ്ച് ടെലിവിഷനുകൾക്കായി ഷോറൂമുകളിൽ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന വലിയ വിഭാഗവുമുണ്ട്. സന്നദ്ധ സംഘടനകൾ മുഴുവൻ തുകയടച്ച് ഉത്പന്നം വാങ്ങുമ്പോൾ, വ്യക്തികൾ ആകെ തുകയുടെ മൂന്നിലൊന്ന് മാത്രം അടയ്ക്കാവുന്ന ഇ.എം.ഐ സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്.

 ഉണർന്ന് ഓൺലൈൻ വിപണിയും

ടെലിവിഷനൊപ്പം, സ്മാർട്ട് ഫോൺ, ലാപ് ടോപ് എന്നിവയുടെ വിപണിയിലും കാര്യമായ ഉണർവ് പ്രകടമാണ്. ആമസോൺ, ഫ്ലിപ്പ് കാർട്ട് തുടങ്ങിയ ഓൺലൈൻ വിപണിയിലും ടെലിവിഷൻ, സ്മാർട്ട് ഫോൺ എന്നിവയുടെ വില്പന തകർക്കുന്നു.

'' പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഷോറൂമുകളിൽ ശേഷിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെത്തുന്നുണ്ട്. ഇ.എം.ഐ സംവിധാനത്തിലാണ് വില്പന കൂടുതൽ.

ഗൃഹോപകരണശാല അധികൃതർ

ടി.വി വില

ബേസ് ബഡ്ജറ്റ് മോഡൽ : 8000 മുതൽ

സ്മാർട്ട് ടി.വി : 16500 മുതൽ

ബ്രാൻഡഡ് മോഡൽ : 14500 മുതൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.