കുമരകം : ബോബി ചെമ്മണ്ണൂർ റോൾസ് റോയ്സ് കാറിൽ കുമരകത്ത് വന്നിറങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ആരാധകൻ കൂടിയായ ചാലുങ്കൽ ഫിലിപ്പിന് സ്വർണ നിറത്തിലുള്ള വാഹനത്തോടുള്ള മോഹം. പെയിന്റിംഗ് തൊഴിലാളിയായ തനിക്ക് പതിനാല് കോടി രൂപയുടെ കാർ വാങ്ങുന്നത് അസാദ്ധ്യമാണെന്ന തിരിച്ചറിവിൽ സ്വർണ നിറത്തിലുള്ള ഒരു സൈക്കിളെങ്കിലും സ്വന്തമാക്കാൻ തീരുമാനിച്ചു. പലയിടങ്ങളിലും അന്വേഷിച്ചിട്ടും മനസിനിണങ്ങിയ നിറത്തിലുള്ള സൈക്കിൾ ലഭിച്ചില്ല. ഇതോടെ തന്റെ പഴയ സൈക്കിൾ പൊടി തട്ടിയെടുത്ത് സ്വർണ നിറം പൂശി റോൾസ് റോയ്സ് സൈക്കിളാക്കി മാറ്റുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗ്രാമീണ റോഡുകളിലൂടെ പോകുന്ന ഫിലിപ്പിനെ നാട്ടുകാർ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |