കോട്ടയം : പാഠ്യക്രമത്തിൽ മാത്രം ഒതുങ്ങാത്ത, ആഴവും പരപ്പും ഏറിയ വായനാശീലമാണ് വിദ്യാർത്ഥികൾ വളർത്തിയെടുക്കേണ്ടതെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. എം.ജി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ച വായാനാ വാരാചരണ പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം അറിവാണ്. ആ അറിവ് വളർത്തുന്ന നിക്ഷേപങ്ങളാണ് വായന. വായനയെ കേവലം ഒരു വിനോദം മാത്രമായി കാണരുത്.വായന മറ്റ് ഭാഷകളെയും സാഹിത്യത്തെയും ജീവിത രീതികളെയും സംസ്ക്കാരങ്ങളേയും മനസ്സിലാക്കാനും പഠിക്കാനും ഉൾക്കൊള്ളാനുമുള്ള ഒരു ഉപാധി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |