ഗർഭിണിയാണോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത അക്കിനേനി. ഫാമിലി മാൻ 2 എന്ന വെബ് സീരീസിലെ സാമന്തയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലും താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി സംവദിക്കുന്ന സാമന്തയോട് ഗർഭിണിയാണോ എന്ന ചോദ്യം ഉന്നയിച്ച ആരാധകന് മറുപടി നൽ കിയിരിക്കുകയാണ് സാമന്ത. 'ഞാൻ 2017 മുതൽ ഗർഭിണിയാണ്, എന്നാൽ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്ന കുറിക്കുകൊള്ളുന്ന മറുപടിയായി താരം പറഞ്ഞത്. 2017ൽ ആണ് സമാന്തയും നടൻ നാഗചൈതന്യയും തമ്മിൽ വിവാഹിതരായത്. തന്റെ കൈതണ്ടയിലെ ടാറ്റുവിനെ കുറിച്ച് ചോദിച്ച ആരാധകനും രസകരമായ മറുപടി താരം നൽകിയിരുന്നു. നിങ്ങളുടെ സ്വന്തം യാഥാർത്ഥ്യം നിങ്ങൾ തന്നെ സൃഷ്ടിക്കുകയെന്നതാണ് ടാറ്റു അർത്ഥമാക്കുന്നതെന്നും ഇത് തനിക്കും ഭർത്താവിനും ഏറെ സ്പെഷലാണെന്നും താരം പറയുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |