SignIn
Kerala Kaumudi Online
Friday, 19 April 2024 6.40 AM IST

ഒടിടി വഴി പുറത്തിറങ്ങി സൂപ്പർഹിറ്റായ ദൃശ്യം 2 തീയറ്റർ റിലീസിനൊരുങ്ങുന്നു

drisyam-2

ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വൻ ഹിറ്റായി മാറിയ മോഹൻലാൽ-ജീത്തു ജോസഫ് തീയറ്റർ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂർ മലയാളികൾക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററിൽ എത്തുന്നത്. ജൂൺ 26ന് സിംഗപ്പൂരിലെ മൾടിപ്ലക്സുകളിൽ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം.

ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾടിപ്ലക്സ് ശൃംഖല ആയ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക.

കഴിഞ്ഞ വർഷം ലോക്ക്ഡൗണിന് പിന്നാലെയാണ് ദൃശ്യം 2 ഷൂട്ടിങ്ങ് നടന്നത്. വൻ പ്രേക്ഷകശ്രദ്ധ നേടിയ ആദ്യഭാഗത്തിനെ പോലെത്തന്നെ ത്രില്ലർ സ്വഭാവമാണ് ദൃശ്യം 2വിനും ഉള്ളത്. ഒടിടി വഴി നിരവധി പേരാണ് ചിത്രം കണ്ടത്. ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും വൈകാതെ പുറത്തിറങ്ങുമെന്ന് സംവിധായകൻ സൂചന നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRISYAM 2, CINEMA, MOHANLAL, OTT, AMAZON PRIME VIDEO, INDIA, THEATRE RELEASE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.