കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് ആയ കെ. സുധാകരനെതിരെ അനാവശ്യ പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് എന്തെന്ന് അറിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവും.
കെ. മുരളീധരൻ യു.ഡി.എഫ് കൺവീനറായാൽ കൂടുതൽ സന്തോഷമെന്നും പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |