കോട്ടയം : അന്താരാഷ്ട്ര യോഗാ ദിനമായ 21 ന് വിവിധ മണ്ഡലങ്ങളിൽ യോഗ പരിശീലകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. വൈക്കത്ത് ജില്ലാ വൈ. പ്രസിഡന്റ് പി.ജി ബിജുകുമാർ, കടുത്തുരുത്തിയിൽ ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ, പാലായിൽ സംസ്ഥാന സമിതി അംഗം എൻ. ഹരി, കാഞ്ഞിരപ്പള്ളിൽ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, പൂഞ്ഞാറിൽ സംസ്ഥാന വൈ. പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി,പുതുപ്പള്ളിയിൽ ജില്ലാ ജന:സെക്രട്ടറി എം.വി ഉണ്ണികൃഷ്ണൻ, ഏറ്റൂമാനൂരിൽ മധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, ചങ്ങനാശ്ശേരിയിൽ മധ്യമേഖലാ ജന.സെക്രട്ടറി എം.ബി രാജഗോപാൽ, കോട്ടയത്ത് സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി തുടങ്ങിയവർ യോഗാദിന സന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |