SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.48 AM IST

മലയോരമണ്ണിലും വിളയും ബജ്റയും വർണച്ചോളവും

cpz-sourgham
ഭാരതീയ പ്രകൃതി കൃഷി പദ്ധതി സുഭിക്ഷം സുരക്ഷിതം. ജോസ്‌ഗിരിയിൽ ചെറുപുധാന്യ കൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം ചെറുപുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ നിർവ്വഹിക്കുന്നു.

ചെറുപുഴ: ഭാരതീയ പ്രകൃതി കൃഷി പദ്ധതി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ജോസ്‌ഗിരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചെറുധാന്യ കൃഷിയിൽ മികച്ച വിളവ്.പ്രമുഖ ജൈവ കർഷകൻ ജോസ്‌ഗിരിയിലെ തെരുവൻകുന്നേൽ കുര്യാച്ചനാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ ബജ്റ,​ ചോളം,​വർണച്ചോളം,​സോർഗം എന്നിവ വിളയിച്ചെടുത്തത്.
കണ്ണൂർ ജില്ലയിൽ ആകെ നാലു പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിയിടങ്ങളിൽ സജീവമായിരുന്ന ചെറുധാന്യങ്ങൾ അന്യം നിന്നു പോയതിനെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ചെറുധാന്യങ്ങൾ ശരീരത്തിന് മികച്ച പ്രതിരോധ ശേഷി നൽകുന്നവയും ധാരാളം മൈക്രോ ന്യൂട്രിയൻസ് അടങ്ങിയവയുമാണ് ഈ ധാന്യങ്ങൾ. ചെറുപുഴ കൃഷിഭവനിൽ തെരഞ്ഞെടുക്കപ്പെട്ട ഡെമോൺസ്‌ട്രേഷൻ പ്ലോട്ടാണ് ജോസ്‌ഗിരിയിലേത്.

ജോസ്‌ഗിരിയിലെ കാലാവസ്‌ഥയിൽ കൃഷി വിജയിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും മികച്ച വിളവാണ് ലഭിച്ചത്. ഹൈദ്രാബാദിലെ മില്ലറ്റ് റിസേർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുമാണ് വിത്തുകൾ കൊണ്ടുവന്നത്. കണ്ണൂർ ജില്ലയുടെ മാസ്‌റ്റർ ഫാർമറായി തിരഞ്ഞെടുക്കപ്പെട്ട കർഷകനാണ് കുര്യാച്ചൻ. മൂന്ന് രീതികളിലാണ് കൃഷി നടത്തുന്നത്. ഓർഗാനിക്, വൃക്ഷായുർവ്വേദം, പ്രകൃതി സരക്ഷണ കൃഷി എന്നിവയാണ് രീതികൾ. ജീവാമൃതം, ബീജാമൃതം, ഖരജീവാമൃതം എന്നിവ ഉപയോഗിച്ചാണ് ജോസ്‌ഗിരിയിൽ കൃഷി നടത്തിയത്. മൂന്ന് മാസം കൊണ്ട് ഇവ വിളവെടുക്കാം. വിളവെടുത്തതിന് ശേഷമുള്ള തണ്ട് മികച്ച കാലിത്തീറ്റയുമാണ്.

വിളവെടുപ്പിന്റെ ഉദ്‌ഘാടനം ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ നിർവ്വഹിച്ചു. സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രജിത സജി, ചെറുപുഴ കൃഷി ഓഫീസർ രജീന, കുര്യാച്ചൻ തെരുവൻകുന്നേൽ, ജോയിസ് പൂക്കളം, തോമസ് വടക്കൻ, ജോബിഷ് പൊടിമറ്റം എന്നിവർ പങ്കെടുത്തു.

ഇനി 500 ഏക്കറിൽ കാണാം

കൃഷി ഭവന്റെ മാർഗ നിർദ്ദേശത്തോടെ നടത്തിയ കൃഷി വിജയം കണ്ടതോടെ ചെറുധാന്യങ്ങൾ, പച്ചക്കറികൾ, നാളികേരം, കാപ്പി ഉൾപ്പെടെയുള്ളവ പയ്യന്നൂർ ബ്ലോക്കിൽ 500 ഹെക്‌ടറിൽ കൃഷി നടത്തുവാൻ തയ്യാറെടുക്കുകയാണ് കൃഷി വകുപ്പ്.

ബജ്റ

ഭക്ഷ്യധാന്യമായി ലോകത്തിലെല്ലായിടത്തും കൃഷി ചെയ്തുവരുന്ന ഒരു പുൽവർഗ്ഗ സസ്യമാണ് ബജ്റപെന്നിസെറ്റം ടൈഫോയിഡെയ് എന്നാണ് ശാസ്ത്രനാമം. . ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമായ ഇതിനെ ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വൻതോതിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു. ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണിത്. ഇംഗ്ലീഷിൽ പേൾ മില്ലറ്റ് എന്നു പേരുള്ള ഈ സസ്യത്തിന് കാറ്റ്‌ടെയിൽ മില്ലറ്റ്, ബുൾ റഷ് എന്നും പേരുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.