Kerala Kaumudi Online
Saturday, 25 May 2019 11.06 PM IST

'കേരളത്തിൽ എൻ.‌ഡി.എ മികച്ച വിജയം നേടും'

editors-pick-

എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​നും​ ​എ​ൻ.​ഡി.​എ​ ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​റു​മാ​യ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​വ​രാ​ൻ​പോ​കു​ന്ന​ ​ലോ​ക് ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​'​കേ​ര​ള​കൗ​മു​ദി"​യോ​ട് ​വി​ശ​ദ​മാ​യി​ ​സം​സാ​രി​ച്ചു.​കൗ​മു​ദി​ ​ടി​വി​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്ത​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന്:-


ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്നു​ണ്ടോ?


അ​ന്തി​മ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യും​ ​എ​ൻ.​ഡി.​എ​ ​നേ​തൃ​ത്വ​വും​ ​ഇ​തി​നാ​യി​ ​നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്.​ ​എ​ൻ.​ഡി.​എ​യ്ക്ക് ​കേ​ര​ള​ത്തി​ൽ​ ​വി​വി​ധ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ജ​യ​സാ​ദ്ധ്യ​ത​യു​ണ്ട്.​എ​ൻ.​ഡി.​എ​ ​ക​ൺ​വീ​ന​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്.​ ​അ​തി​നാ​ൽ​ ​മ​ത്സ​രി​ക്കാ​തെ​ ​മാ​റി​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യം.


ബി.​ജെ.​പി​യും​ ​ആ​ർ.​എ​സ്.​എ​സും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ന്നു​ണ്ടോ?


എ​ല്ലാ​ ​ഘ​ട​ക​ങ്ങ​ളി​ലു​ള്ള​വ​രും​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​മ​ത്സ​രി​ച്ചാ​ലു​ള്ള​ ​പ്ര​ശ്നം​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​മ​റ്റു​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​കും.​ ​അ​ത് ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ദോ​ഷം​ ​ചെ​യ്യു​മെ​ന്ന​ ​അ​ഭി​പ്രാ​യ​മാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​എ​ല്ലാ​ ​ഘ​ട​ക​ങ്ങ​ളെ​യും​ ​ഞാ​ന​ത് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.


സ​മ്മ​ർ​ദ്ദ​ത്തെ​ ​അ​തി​ജീ​വി​ച്ച് ​ഈ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​മോ?


ഇ​തു​വ​രെ​ ​അ​ങ്ങ​നെ​യാ​ണ്.​ ​എ​ന്നേ​ക്കാ​ൾ​ ​ന​ല്ല​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​വ​രും.​ ​അ​വ​രെ​ ​വി​ജ​യി​പ്പി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട​ണ​മെ​ന്നാ​ണ് ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ള​ത്.


താ​ങ്ക​ൾ​ ​മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​ബി.​ഡി.​ജെ.​എ​സ് ​നാ​ല് ​സീ​റ്റി​ലെ​ ​മ​ത്സ​രി​ക്കു​ക​യു​ള്ളോ?


ഞാ​ൻ​ ​മ​ത്സ​രി​ച്ചാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​അ​ഞ്ച് ​സീ​റ്റി​ൽ​ ​ത​ന്നെ​ ​മ​ത്സ​രി​ക്കും.


താ​ങ്ക​ൾ​ ​മ​ത്സ​രി​ക്കാ​തി​രു​ന്നാ​ൽ,​ ​എ​സ്.​ ​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ഭാ​ര​വാ​ഹി​ത്വം​ ​ഒ​ഴി​ഞ്ഞ് ​മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞ​തി​നാ​ലാ​ണെ​ന്ന് ​വ്യാ​ഖ്യാ​നി​ക്കി​ല്ലേ?


അ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​യോ​ ​യൂ​ണി​യ​ന്റെ​യോ​ ​നേ​താ​ക്ക​ന്മാ​ർ​ക്ക് ​മ​ത്സ​രി​ക്കു​ന്ന​തി​ന് ​സം​ഘ​ട​നാ​പ​ര​മാ​യി​ ​യാ​തൊ​രു​ ​പ്ര​ശ്ന​വു​മി​ല്ല.​ ​അ​ദ്ദേ​ഹം​ ​വ്യ​ക്തി​പ​ര​മാ​യി​ ​ഒ​രു​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു​വെ​ന്നേ​യു​ള്ളൂ.


എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കൊ​ടി​ ​വീ​ശി​ ​ആ​രം​ഭി​ച്ച​താ​ണ് ​ബി.​ഡി.​ജെ.​എ​സ്.​ ​ഇ​പ്പോ​ൾ​ ​ബി.​ഡി.​ജെ.​എ​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ​ ​ന​ല്ലൊ​രു​ ​പ​ങ്കും​ ​യോ​ഗ​ത്തി​ന്റെ​ ​നേ​താ​ക്ക​ളോ​ ​പ്ര​വ​ർ​ത്ത​ക​രോ​ ​ആ​ണ്.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​പ​ര​സ്യ​മാ​യ​ ​ഇ​ട​തു​പ​ക്ഷ​ ​ചാ​യ്‌​വ് ​ബി.​ഡി.​ജെ.​എ​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു​ണ്ടോ?


എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​സി.​പി.​എ​മ്മി​ന്റെയോ,​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​യോ​ ​ഘ​ട​ക​ക​ക്ഷി​യോ​ ​വാ​ലോ​ ​ചൂ​ലോ​ ​അ​ല്ല.​ ​ഭ​ര​ണ​ത്തി​നെ​തി​രെ​ ​യോ​ഗം​ ​നി​ൽ​ക്കാ​റി​ല്ല.​എ​ൽ.​ഡി.​എ​ഫ് ​ആ​യാ​ലും​ ​യു.​ഡി.​എ​ഫ് ​ആ​യാ​ലും​ ​അ​തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യും​ ​മ​ന്ത്രി​മാ​രു​മാ​യും​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സം​സാ​രി​ക്കാ​റു​ണ്ട്.​ ​മാ​റി​ ​മാ​റി​ ​ഭ​ര​ണ​ത്തി​ൽ​ ​വ​രു​ന്ന​വ​രു​മാ​യി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ക്ക് ​സം​സാ​രി​ക്കേ​ണ്ടി​വ​രും.​ കേ​ന്ദ്ര​ത്തി​ൽ​ ​യു.​പി.​എ​ ​ആ​യാ​ലും​ ​എ​ൻ.​ഡി.​എ​ ​ആ​യാ​ലും​ ​അ​വ​രോ​ടൊ​ക്കെ​ ​സം​സാ​രി​ക്കാ​റു​ണ്ട്.​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ക്ക​ണ്ടാ​ൽ​ ​ഇ​പ്പോ​ൾ​ ​അ​വ​രോ​ട് ​ചാ​യ്‌​വാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​യെ​ക്ക​ണ്ടാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ചാ​യ്‌​വാ​ണെ​ന്നും​ ​പ​റ​യു​ന്ന​തി​ൽ​ ​ഒ​ര​ർ​ത്ഥ​വു​മി​ല്ല.​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന് ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ല്ലാ​വ​രു​മാ​യും​ ​തു​ല്യ​ദൂ​രം​ ​പാ​ലി​ക്കു​ക​യെ​ന്ന​താ​ണ് ​യോ​ഗ​ത്തി​ന്റെ​ ​ന​യം.​ ​എ​ൽ.​ഡി.​എ​ഫ് ​ആ​യാ​ലും​ ​യു.​ഡി.​എ​ഫ് ​ആ​യാ​ലും​ ​എ​ൻ.​ഡി.​എ​ ​ആ​യാ​ലും​ ​തു​ല്യ​ ​ദൂ​രം​ ​ത​ന്നെ​യാ​ണ് ​പാ​ലി​ക്കു​ന്ന​ത്.


പ​ക്ഷേ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​ത​റ​പ​റ്റു​മെ​ന്ന് ​ആ​രും​ ​ക​രു​തേ​ണ്ടെ​ന്ന് ​ഒ​ര​ഭി​മു​ഖ​ത്തി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​റ​ഞ്ഞു​?.


യു.​ഡി.​എ​ഫ് ​ത​റ​പ​റ്റി​ല്ലെ​ന്നും​ ​യു.​ഡി.​ ​എ​ഫി​ന് ​വോ​ട്ടു​കി​ട്ടു​മെ​ന്നും​ ​മു​മ്പ് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഓ​രോ​ ​കാ​ല​ഘ​ട്ട​ത്തി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം​ ​അ​ദ്ദേ​ഹം​ ​പ​റ​യും.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട​ന​യ​ല്ല.​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​യാ​ണ്.​ ​ആ​ ​നി​ല​യ്ക്ക് ​ഇ​വി​ടെ​ ​മാ​റി​ ​മാ​റി​ ​വ​രു​ന്ന​ ​സ​ർ​ക്കാ​രു​ക​ളു​മാ​യി​ ​സ​ഹ​ക​രി​ച്ചു​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് ​സം​ഘ​ട​ന​യു​ടെ​ ​ആ​വ​ശ്യ​മാ​ണ്.​ ​അ​ത​നു​സ​രി​ച്ച് ​അ​ദ്ദേ​ഹം​ ​നി​ൽ​ക്കു​ന്നു​വെ​ന്നേ​യു​ള്ളൂ.


ശ​ബ​രി​മ​ല​ ​വി​ഷ​യം​ ​വ​ന്ന​ശേ​ഷം​ ​ഈ​ ​സ​ർ​ക്കാ​രി​നു​ ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പി​ന്തു​ണ​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​യും​ ​യോ​ഗ​ത്തി​ന്റേ​യു​മാ​ണ്.​ ​മ​റു​ഭാ​ഗ​ത്ത് ​എ​ൻ.​എ​സ്.​എ​സ് ​അ​തി​നെ​ ​എ​തി​ർ​ത്ത് ​ശ​ക്ത​മാ​യി​ ​രം​ഗ​ത്തു​ ​വ​ന്നു.​ ​തു​ട​ർ​ന്ന് ​വ​നി​താ​ ​മ​തി​ൽ​ ​വി​ഷ​യ​ത്തി​ല​ട​ക്കം​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​ര​സ്യ​മാ​യ​ ​നി​ല​പാ​ട് ​എ​ടു​ത്തു.​ ​ബി.​ഡി.​ജെ.​എ​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​തി​നെ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു?


ബി.​ഡി.​ജെ.​എ​സ് ​ഉം​ ​എ​ൻ.​ഡി.​എ​യും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​മാ​യ​ ​തീ​രു​മാ​നം​ ​എ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​ത് ​വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നാ​ണ്.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​വും​ ​വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന​ ​തീ​രു​മാ​ന​മാ​ണ് ​എ​ടു​ത്തി​ട്ടു​ള്ള​ത്.​ ​ശ​ബ​രി​മ​ല​യി​ലെ​ ​ആ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ങ്ങും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ശ​ബ​രി​മ​ല​യി​ൽ​ ​സ്‌​ത്രീ​ക​ളെ​ ​ക​യ​റ്റു​ക​ ​എ​ന്ന​ത​ല്ല​ ​ന​വോ​ത്ഥാ​ന​മെ​ന്ന് ​ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.​ ​ശ​ബ​രി​മ​ല​യി​ൽ​ 10​ ​വ​യ​സി​നും​ 50​ ​വ​യ​സി​നും​ ​ഇ​ട​യി​ൽ​പ്രാ​യ​മു​ള്ള​ ​സ്‌​ത്രീ​ക​ളെ​ ​ക​യ​റ്റു​ന്ന​തി​നെ​തി​രാ​യ​ ​നി​ല​പാ​ടാ​ണ് ​ബി.​ഡി.​ജെ.​എ​സ് ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​ഭാ​ര​വാ​ഹി​ക​ളു​മെ​ല്ലാം​ ​എ​ടു​ത്ത​ത് ​ഈ​ ​തീ​രു​മാ​നം​ ​ത​ന്നെ​യാ​ണ്.


വ​നി​താ​മ​തി​ലി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ​ ​ഈ​ ​വി​ഷ​യ​ത്തി​ലെ​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​നെ​ ​പി​ന്തു​ണ​യ്ക്കു​ക​യ​ല്ലേ?


അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​യും​ ​വ​നി​താ​ ​മ​തി​ൽ​ ​ശ​ബ​രി​മ​ല​യ്ക്കെ​തി​രാ​ണെ​ന്ന് ​ഞ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തെ​ ​അം​ഗീ​ക​രി​ക്കാ​ത്ത​വ​രും,​ ​ഗു​രു​ദേ​വ​നെ​ ​അം​ഗീ​ക​രി​ക്കാ​തെ​ ​ഗു​രു​ദേ​വ​പ്ര​തി​മ​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​ക​യ​റി​ട്ടു​ ​വ​ലി​ക്കു​ക​യും​ ​കു​രി​ശി​ൽ​ ​ത​റ​യ്ക്കു​ക​യും​ ​ചെ​യ്ത​വ​രാ​ണ്.​ ​ന​വോ​ത്ഥാ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പി​ന്തു​ണ​യ്ക്കാ​യി​ ​അ​വ​ർ​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യോ​ട് ​അ​പേ​ക്ഷി​ച്ച​പ്പോ​ൾ​ ​അ​ത് ​സ​മു​ദാ​യ​ത്തി​ന് ​ന​ൽ​കി​യ​ ​അം​ഗീ​കാ​ര​മാ​യി​ക്ക​ണ്ടാ​ണ് ​സ​ഹാ​യി​ച്ച​ത്.​ ​സ്‌​ത്രീ​ക​ൾ​ക്ക് ​ശ​ബ​രി​മ​ല​യി​ൽ​ ​ക​യ​റാ​നു​ള്ള​ ​അ​നു​കൂ​ല​ ​നി​ല​പാ​ടാ​യി​ ​അ​തി​നെ​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​കാ​ണേ​ണ്ട.


​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​ത​മ്മി​ൽ​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളു​ടെ​ ​പേ​രി​ൽ​ ​ഭി​ന്ന​ത​യു​ണ്ടോ?


യോ​ഗം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​ഒ​രേ​ ​അ​ഭി​പ്രാ​യ​ത്തോ​ടെ​യാ​ണ് ​പോ​കു​ന്ന​ത്.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​യാ​തൊ​രു​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​വു​മി​ല്ല.


ബി.​ഡി.​ജെ.​എ​സ് ​തു​ട​ങ്ങു​മ്പോ​ൾ​ ​ല​ഭി​ച്ച​ ​ആ​ശീ​ർ​വാ​ദം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യി​ൽ​നി​ന്ന് ​ഇ​പ്പോ​ഴും​ ​ല​ഭി​ക്കു​ന്നു​ണ്ടോ?


​തീ​ർ​ച്ച​യാ​യും​ ​ഉ​ണ്ട്.


അ​തി​ൽ​ ​മാ​റ്റ​മി​ല്ലേ?


​മാ​റ്റ​മി​ല്ല.​ ​ഞ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​പോ​ഷ​ക​ ​സം​ഘ​ട​ന​യ​ല്ല​ ​ബി.​ഡി.​ജെ.​എ​സ്.​ ​ബി.​ഡി.​ജെ.​സി​ന് ​എ​ല്ലാ​ ​സ​മു​ദാ​യ​ങ്ങ​ളു​മാ​യും​ ​ബ​ന്ധ​മു​ണ്ട്.​ ​സാ​മൂ​ഹി​ക​ ​നീ​തി​ക്ക് ​വേ​ണ്ടി​ ​നി​ൽ​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യാ​ണ​ത്.


ബി.​ഡി.​ജെ.​എ​സി​ന് ​ബി.​ജെ.​പി​ ​പ​ല​ ​പ​ദ​വി​ക​ളും​ ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രു​ന്നു.​ ​പ​ക്ഷേ​ ​കാ​ര്യ​മാ​യ​ ​അ​ധി​കാ​ര​മു​ള്ള​ ​പ​ദ​വി​ക​ൾ​ ​ഒ​ന്നും​ ​കി​ട്ടി​യി​ല്ല​ല്ലോ?


നാ​ല​ഞ്ചു​ ​പ​ദ​വി​ക​ൾ​ ​കി​ട്ടി​യ​ല്ലോ.


പ​ക്ഷേ​ ​വ​ലി​യ​ ​പ​ദ​വി​ക​ൾ​ ​ഇ​ല്ല​ല്ലോ?


ഞ​ങ്ങ​ൾ​ ​അ​തേ​ ​ഉ​ദ്ദേ​ശി​ച്ചു​ള്ളു.​ ​ഒ​രു​ ​എം.​പി​യാ​ക​ണ​മെ​ന്നോ,​ ​മ​ന്ത്രി​യാ​ക​ണ​മെ​ന്നോ​ ​ഞാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​മു​മ്പ് ​ ഞാ​ൻ​ ​എം.​പി​യാ​കു​മെ​ന്ന് ​വാ​ർ​ത്ത​ ​വ​ന്ന​പ്പോ​ൾ​ ​ഞാ​ൻ​ ​ദു​ബാ​യി​യി​ൽ​ ​ആ​യി​രു​ന്നു.​ ​ചി​ല​ ​ത​ത്‌​പ​ര​ ​ക​ക്ഷി​ക​ൾ​ ​ഉ​ണ്ടാ​ക്കി​യ​ ​പ്ര​ചാ​ര​ണം​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​ത്.


പാ​ർ​ല​മെ​ന്റ​റി​ ​രാ​ഷ്ട്രീ​യ​ത്തോ​ട് ​താ​ത്‌​പ​ര്യ​മി​ല്ലേ?


അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല.​നാ​ളെ​ ​അ​ങ്ങ​നെ​യൊ​രു​ ​സാ​ഹ​ച​ര്യം​ ​വ​ര​ട്ടെ.​ ​അ​പ്പോ​ൾ​ ​നോ​ക്കാം.


വ​രു​ന്ന​ ​ലോ​ക് ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പിലെ​ ​എ​ൻ.​ഡി.​എ​ ​അ​ജ​ണ്ട​ ​എ​ന്താ​ണ്?


ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ഭ​ര​ണ​ ​നേ​ട്ട​ങ്ങ​ളാ​ണ്.​ ​ഇ​തു​വ​രെ​ ​ചെ​യ്യാ​ത്ത​ ​ഒ​ട്ടേ​റെ​ ​കാ​ര്യ​ങ്ങ​ൾ​ 5​ ​വ​ർ​ഷ​ത്തി​ൽ​ ​ചെ​യ്തു.​ ​ഇ​തൊ​രു​ ​തു​ട​ക്കം​ ​മാ​ത്ര​മാ​ണ്.​ ​ഒ​രു​ 10​ ​വ​ർ​ഷം​ ​കൂ​ടി​ ​മു​ന്നോ​ട്ടു​ ​പോ​ക​ണം.​ഇ​ന്ത്യ​ ​വ​ലി​യ​ ​പു​രോ​ഗ​തി​ ​കൈ​വ​രി​ക്കും.


ഈ​ ​അ​ഞ്ചു​വ​ർ​ഷം​ ​പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ ​ഗു​ണം​ ​കി​ട്ടി​യോ?


തീ​ർ​ച്ച​യാ​യും.​ ​ക​ഴി​ഞ്ഞ​ 60​ ​വ​ർ​ഷം​ ​ഭ​രി​ച്ച​വ​ർ​ ​എ​ന്തു​ ​മെ​ച്ചം​ ​ചെ​യ്തു. അ​തി​നെ​ക്കാ​ൾ​ ​ഗു​ണം​ ​ഈ​ ​സ​ർ​ക്കാ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​എ​ല്ലാ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും​ ​ഗു​ണ​മു​ണ്ടാ​യി.


​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കാ​ഴ്ച​വ​ച്ച​ ​പ്ര​ക​ട​നം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ആ​വ​ർ​ത്തി​ക്കു​മോ?


തീ​ർ​ച്ച​യാ​യും​ ​അ​തി​ലും​ ​വ​ള​രെ​ ​മെ​ച്ച​പ്പെ​ട്ട​ ​രീ​തി​യി​ലേ​ക്കു​ ​പോ​കും.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൻ.​ഡി.​എ​ക്ക് ​ഒ​രു​ ​സീ​റ്റു​ ​പോ​ലും​ ​കി​ട്ടി​ല്ലെ​ന്ന് ​പ​റ​ഞ്ഞി​ല്ലേ.​ ​കേ​ര​ള​ത്തി​ൽ​ ​പു​തി​യ​ ​സ​ർ​ക്കാ​രി​നെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ന​ല്ല​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ മോ​ദി​ ​സ​ർ​ക്കാ​രി​നെ​ ​പി​ന്തു​ണ​യ്ക്കാ​നാ​ണ്.​ ​ഇ​ന്ത്യ​യ്ക്ക് ​മ​റ്റു​ള്ള​വ​രു​ടെ​ ​മു​ന്നി​ൽ​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ​ ​മോ​ദി​ ​വീ​ണ്ടും​ ​വ​ര​ണം.


എ​ൻ.​ഡി.​എ​ ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​മോ?


​തീ​ർ​ച്ച​യാ​യും.​ ​അ​ക്കൗ​ണ്ട് ​തു​റ​ക്ക​ല​ല്ല.​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പെ​ർ​ഫോം​ ​ചെ​യ്യും.​ ​ഒ​ന്നി​ല​ധി​കം​ ​സീ​റ്റു​ക​ളി​ൽ​ ​വി​ജ​യി​ക്കും.

അ​ച്ഛ​നു​മാ​യി​ ​ഒ​രു പ്ര​ശ്ന​വു​മി​ല്ല

പൊ​തു​വേ​ ​അ​ച്ഛ​നും​ ​മ​ക​നും​ ​അ​ത്ര​ ​ര​സ​ത്തി​ല​ല്ല​ ​എ​ന്നൊ​ക്കെ​ ​പ്ര​ചാ​ര​ണ​മു​ണ്ട്.​ ​എ​ന്തു​പ​റ​യു​ന്നു?


അ​തി​ൽ​ ​സ​ത്യ​ത്തി​ന്റെ​ ​ഒ​രം​ശ​വു​മി​ല്ല.​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഞാ​ൻ​ ​ഇ​ത്ര​യും​ ​വ​ർ​ഷ​വും​ ​ജീ​വി​ച്ച​ത് ​എ​ന്റെ​ ​അ​ച്ഛ​നു​വേ​ണ്ടി​യാ​ണ്.​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​അ​ച്ഛ​ൻ​ ​വ​രു​ന്ന​ ​ആ​ ​ഇ​ല​ക്‌ഷ​നി​ൽ​ ​ശാ​ശ്വ​തി​കാ​ന​ന്ദ​സ്വാ​മി​ ​പ​റ​ഞ്ഞ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഞാ​ൻ​ ​അ​തി​നു​വേ​ണ്ടി​ ​മാ​സ​ങ്ങ​ളോ​ളം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ഒ​ടു​വി​ൽ​ ​അ​ച്ഛ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചാ​ർ​ജ് ​എ​ടു​ക്കാ​ൻ​ ​പോ​കു​ന്ന​ദി​വ​സം​ ​എ​നി​ക്കെ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​വ​യ്യ.​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​ഞാ​ൻ​ ​ഉ​റ​ക്ക​മി​ള​ച്ച് ​പ്ര​വ​ർ​ത്തി​ച്ച​തി​നാ​ലാ​ണ​ത്.​ ​അ​തി​നു​ശേ​ഷം​ ​ശാ​ശ്വ​തി​കാ​ന​ന്ദ​സ്വാ​മി​ ​നി​ർ​ബ​ന്ധി​ച്ച് ​എ​ന്നെ​ ​യൂ​ത്ത് ​മൂ​വ്മെ​ന്റ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​കൊ​ണ്ടു​വ​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​ വ​ന്ന​ത്.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​ഒ​രു​ ​പ​ദ​വി​ക​ളി​ലേ​ക്കും​ ​വ​രാ​തെ​ ​യോ​ഗ​ത്തി​ന്റെ​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​പി​റ​കി​ൽ​ ​കൂ​ടെ​ ​നി​ന്ന് ​പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ​ഞാ​ൻ.​ എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​എ​ന്റെ​ ​കു​ടും​ബ​ത്തേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​സ്നേ​ഹി​ച്ചി​ട്ടു​ള്ള​തും​ ​സ്നേ​ഹി​ക്കു​ന്ന​തും​ ​എ​ന്റെ​ ​അ​ച്ഛ​നെ​യാ​ണ്.​അ​ത്ര​ ​ബ​ന്ധ​മാ​ണ് ​ഞ​ങ്ങ​ൾ​ത​മ്മി​ലു​ള്ള​ത്.​ ​അ​ച്ഛ​നു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ​ആ​രെ​ങ്കി​ലും​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ണ്ട​ത്ത​ര​മാ​ണ് ​എ​ന്നേ​ ​എ​നി​ക്ക് ​പ​റ​യാ​നു​ള്ളു.​ ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഒ​രു​ ​പ്ര​ശ്ന​വു​മി​ല്ല.​ ​തെ​റ്റി​ക്കാ​ൻ​ ​ആ​രു​ ​വി​ചാ​രി​ച്ചാ​ലും​ ​ന​ട​ക്കി​ല്ല.​അ​ച്ഛ​നോ​ടു​ള്ള​ ​എ​ന്റെ​ ​സ്നേ​ഹം​ ​ഒ​രി​ക്ക​ലും​ ​കു​റ​യി​ല്ല.​തി​രി​ച്ചും​ ​അ​ങ്ങ​നെ​ത​ന്നെ​യാ​ണെ​ന്ന് ​എ​നി​ക്ക​റി​യാം.

(​തു​ട​രും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, INTERVIEW, THUSHAR VELLAPPALLY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY