Kerala Kaumudi Online
Saturday, 25 May 2019 11.44 PM IST

യാഥാർത്ഥ്യബോധം ഉണ്ടാകട്ടെ

ayodhya-

രാ​ഷ്ട്ര​ശ​രീ​ര​ത്തി​ൽ​ ​ഉ​ണ​ങ്ങാ​ത്ത​ ​മു​റി​വാ​യി​ ​ശേ​ഷി​ക്കു​ന്ന​ ​അ​യോ​ദ്ധ്യ​ ​ഭൂ​മി​ ​ത​ർ​ക്ക​കേ​സ് ​മൂ​ന്നം​ഗ​ ​മ​ദ്ധ്യ​സ്ഥ​ ​സ​മി​തി​ക്ക് ​വി​ടാ​നു​ള്ള​ ​സു​പ്രീം​കോ​ടതി​ ​തീ​രു​മാ​നം​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഏ​റ്റ​വും​ ​ഉ​ചി​തം​ ​ത​ന്നെ​യാ​ണ്.​ ​അ​തി​സ​ങ്കീ​ർ​ണ​മാ​യ​ ​ഇൗ​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​ക​ക്ഷി​ക​ൾ​ക്കും​ ​അ​വ​രു​ടേ​താ​യ​ ​നി​ല​പാ​ടു​ക​ളും​ ​സ്വാ​ർ​ത്ഥ​മോ​ഹ​ങ്ങ​ളും​ ​ഉ​ള്ള​ ​സ്ഥി​തി​ക്ക് ​മൂ​ന്നാ​മ​തൊ​രു​ ​കൂ​ട്ട​ർ​ ​എ​ടു​ക്കു​ന്ന​ ​തീ​രു​മാ​ന​ത്തി​ന് ​അ​തി​ന്റേ​താ​യ​ ​വി​ല​യും​ ​നി​ല​യും​ ​ഉ​ണ്ട്.​ ​മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് ​വി​ടാ​തെ​ ​പ്ര​ശ്ന​ത്തി​ൽ​ ​കോ​ട​തി​ത​ന്നെ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണ് ​ഉ​ചി​ത​മെ​ന്ന് ​വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്.​ ​കു​റെ​നാ​ൾ​ ​മു​ൻ​പ് ​സു​പ്രീം​കോ​ട​തി​ ​ത​ന്നെ​ ​മ​ദ്ധ്യ​സ്ഥ​നി​ർ​ദ്ദേ​ശ​വു​മാ​യി​ ​വ​ന്ന​പ്പോ​ൾ​ ​ത​ർ​ക്ക​ ​ക​ക്ഷി​ക​ളു​ടെ​ ​ശ​ക്തമാ​യ​ ​എ​തി​ർ​പ്പു​ ​കാ​ര​ണ​മാ​ണ് ​ന​ട​ക്കാ​തെ​ ​പോ​യ​ത്.​ ​കാ​ലം​ ​ഇ​ത്ര​യാ​യി​ട്ടും​ ​പ്ര​ശ്ന​പ​രി​ഹാ​രം​ ​ഉ​ണ്ടാ​കാ​ത്ത​ ​നി​ല​യ്ക്ക് ​അ​വ​സാ​ന​ ​ശ്ര​മ​മെ​ന്ന​ ​മ​ട്ടി​ലാ​ണ് ​മ​ദ്ധ്യ​സ്ഥ​നീ​ക്കം​ ​തു​ട​ങ്ങു​ന്ന​ത്.


സു​പ്രീം​കോ​ട​തി​ ​മു​ൻ​ ​ജ​ഡ്ജി​ ​ഇ​ബ്രാ​ഹിം​ ​ഖ​ലീ​ഫു​ള്ള​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ലു​ള്ള​ ​മ​ദ്ധ്യ​സ്ഥ​സ​മി​തി​യി​ൽ​ ​ജീ​വ​ന​ക​ല​യു​ടെ​ ​ആ​ചാ​ര്യ​ൻ​ ​ശ്രീ​ശ്രീ​ ​ര​വി​ശ​ങ്ക​ർ,​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ശ്രീ​റാം​ ​പ​ഞ്ചു​ ​എ​ന്നി​വ​രാ​ണ് ​അം​ഗ​ങ്ങ​ൾ.​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​സ​മി​തി​ക്ക് ​എ​ട്ടാ​ഴ്ച​യാ​ണ് ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​നാ​ലാ​ഴ്ച​ ​ക​ഴി​യു​മ്പോ​ൾ​ ​ആ​ദ്യ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശ​മു​ണ്ട്.​ ​അ​യോ​ദ്ധ്യ​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​ഫൈ​സാ​ബാ​ദി​ലാ​യി​രി​ക്കും​ ​സ​മി​തി​ ​സ​മ്മേ​ളി​ച്ച് ​കാ​ര്യ​വി​ചാ​രം​ ​ന​ട​ത്തു​ന്ന​ത്.​ ​സ​മി​തി​യു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തി​ന് ​ക​ർ​ശ​ന​ ​വി​ല​ക്കും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ര​ഞ്ജ​ൻ​ ​ഗൊ​ഗോ​യി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ലു​ള്ള​ ​അ​ഞ്ചം​ഗ​ ​ഭ​ര​ണ​ഘ​ട​നാ​ ​ബ​ഞ്ചാ​ണ് ​ മ​ദ്ധ്യ​സ്ഥ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.


അ​യോ​ദ്ധ്യ​ ​പ്ര​ശ്നം​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​മ​ദ്ധ്യ​സ്ഥ​പ​രി​ഹാ​രം​ ​തേ​ടു​ക​യാ​ണെ​ങ്കി​ലും​ ​ത​ർ​ക്ക​ ​ക​ക്ഷി​ക​ൾ​ക്ക് ​സ്വീ​കാ​ര്യ​മാ​യ​ ​ഒ​രു​ ​ഫോ​ർ​മു​ല​ ​ഉ​രു​ത്തി​രി​യു​മോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​ർ​ച്ച​യൊ​ന്നു​മി​ല്ല.​ ​മു​ൻ​പ് ​പ​ല​വ​ട്ടം​ ​മ​ദ്ധ്യ​സ്ഥ​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഫ​ല​പ്രാ​പ്തി​ ​കൈ​വ​രി​ക്കാ​ത്ത​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ത​ർ​ക്ക​ക​ക്ഷി​ക​ളാ​യ​ ​നി​ർ​മോ​ഹി​ ​അ​ഖാ​ഡ​യും​ ​സു​ന്നി​ ​വ​ഖ​ഫ് ​ബോ​ർ​ഡും​ ​ഒ​ഴി​കെ​യു​ള്ള​ ​മ​റ്റു​ ​ക​ക്ഷി​ക​ൾ​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ഇ​ത്ത​വ​ണ​ ​എ​തി​രാ​യി​രു​ന്നു.​ ​എ​ങ്കി​ലും​ ​കോ​ട​തി​ ​തീ​രു​മാ​നം​ ​മാ​നി​ച്ച് ​സ​മി​തി​യു​മാ​യി​ ​ഏ​വ​രും​ ​സ​ഹ​ക​രി​ക്കു​മെ​ന്നു​ത​ന്നെ​ ​ക​രു​താം.


വി​ശ്വാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​യോ​ദ്ധ്യ​ ​പ്ര​ശ്നം​ ​ത​ർ​ക്ക​ക​ക്ഷി​ക​ളെ​യെ​ല്ലാം​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ​പ​രി​ഹാ​രം​ ​തേ​ട​ണ​മെ​ന്ന​ ​ഉ​റ​ച്ച​ ​നി​ല​പാ​ടാ​ണ് ​പ​ര​മോ​ന്ന​ത​ ​നീ​തി​പീ​ഠ​ത്തി​നു​മു​ള്ള​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​നേ​ര​ത്തെ​യും​ ​ത​ർ​ക്ക​ ​ക​ക്ഷി​ക​ൾ​ക്കു​മു​ന്നി​ൽ​ ​മ​ദ്ധ്യ​സ്ഥ​പ​രി​ഹാ​രം​ ​പോ​രേ​ ​എ​ന്ന് ​കോ​ട​തി​ ​ആ​രാ​ഞ്ഞ​ത്.​ ​പ്ര​ശ്ന​ത്തി​ന് ​ശാ​ശ്വ​ത​മാ​യ​ ​പ​രി​ഹാ​രം​ ​കോ​ട​തി​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​സാ​ദ്ധ്യ​മാ​കൂ​ ​എ​ന്ന​ ​നി​ല​പാ​ടി​ൽ​ ​ത​ർ​ക്ക​ക​ക്ഷി​ക​ളി​ൽ​ ​പ​ല​തും​ ​ഉ​റ​ച്ചു​നി​ന്ന​പ്പോ​ഴാ​ണ് ​മ​ദ്ധ്യ​സ്ഥ​ ​നീ​ക്ക​ത്തി​ന് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കാ​തെ​ ​പോ​യ​ത്.​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​അ​ലം​ഘ​നീ​യ​ ​തീ​ർ​പ്പാ​യി​രി​ക്കും​ ​പ്ര​ശ്ന​ത്തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​മു​ണ്ടാ​കാ​ൻ​ ​സ​ഹാ​യ​ക​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​ഏ​റെ​ ​യു​ക്തി​പൂ​ർ​വ​മാ​ണ്.


പ്ര​ധാ​ന​ ​ക​ക്ഷി​ക​ളാ​യ​ ​ഹി​ന്ദു​ ​മ​ഹാ​സ​ഭ​യും​ ​രാം​ല​ല്ല​യും​ ​മ​ദ്ധ്യ​സ്ഥ​നീ​ക്ക​ത്തി​ന് ​എ​തി​രാ​ണ്.​ ​മ​റ്റു​ചി​ല​ ​ഹി​ന്ദു​ ​സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം​ ​യു.​പി​ ​സ​ർ​ക്കാ​രും​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​യെ​ ​അ​നു​കൂ​ലി​ക്കു​ന്നി​ല്ല.​ ​പ്ര​ശ്നം​ ​നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​മാ​ത്ര​മേ​ ​ഇ​ട​യ്ക്കി​ടെ​യു​ള്ള​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​ ​ഉ​പ​ക​രി​ക്കൂ​ ​എ​ന്നാ​ണ് ​അ​വ​യു​ടെ​ ​വാ​ദം.​ ​പ്ര​ശ്ന​ത്തി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യ​മാ​ണ് ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​കേ​ൾ​ക്കേ​ണ്ട​തെ​ന്ന​ ​വാ​ദ​വും​ ​കൂ​ട്ട​ത്തി​ലു​ണ്ട്.


അ​ടു​ത്ത​മാ​സം​ ​തു​ട​ങ്ങു​ന്ന​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​നു​മു​ൻ​പ് ​അ​യോ​ദ്ധ്യ​കേ​സി​ൽ​ ​ഒ​രു​ ​തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ​ഉ​ൽ​ക്ക​ട​മാ​യി​ ​ആ​ഗ്ര​ഹി​ച്ച​വ​ർ​ ​കേ​ന്ദ്ര​ ​ഭ​ര​ണ​ക​ക്ഷി​ക​ളി​ലും​ ​ഹി​ന്ദു​ ​സം​ഘ​ട​ന​ക​ളി​ലും​ ​ധാ​രാ​ള​മു​ണ്ട്.​ ​കോ​ട​തി​യു​ടെ​ ​തീ​രു​മാ​നം​ ​വൈ​കി​യാ​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ​യെ​ങ്കി​ലും​ ​അ​യോ​ദ്ധ്യ​യി​ൽ​ ​രാ​മ​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്ന​താ​ണ്.​ ​ഏ​ത് ​തി​ര​ഞ്ഞെ​ടു​പ്പി​നു​മു​ൻ​പും​ ​അ​യോ​ദ്ധ്യ​ ​പ്ര​ശ്നം​ ​ആ​ളി​ക്ക​ത്തി​ക്കാ​ൻ​ ​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ​ ​ശ്ര​മി​ക്കാ​റു​ണ്ട്.​ ​ഇ​ത്ത​വ​ണ​യും​ ​അ​തി​ന് ​നാ​നാ​വ​ഴി​ക്കും​ ​ശ്ര​മ​ങ്ങ​ളു​ണ്ടാ​കാ​തി​രു​ന്നി​ല്ല.​ ​ഒ​ന്നും​ ​വി​ജ​യി​ച്ചി​ല്ലെ​ന്നു​മാ​ത്രം.


രാ​ജ്യ​ത്തെ​ ​വ​ർ​ഗീ​യ​മാ​യി​ ​ധ്രു​വീ​ക​രി​ച്ച​തി​ൽ​ ​അ​യോ​ദ്ധ്യ​യ്ക്കു​ള്ള​ ​പ​ങ്ക് ​കു​റ​ച്ചു​കാ​ണാ​നാ​വി​ല്ല.​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടോ​ള​മാ​യി​ട്ടും​ ​പ്ര​ശ്നം​ ​നി​ന്നി​ട​ത്തു​ത​ന്നെ​ ​നി​ൽ​ക്കു​ന്നു​ ​എ​ന്നി​ട​ത്താ​ണ് ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ളു​ടെ​ ​കാ​പ​ട്യ​വും​ ​ക​ഴി​വു​കേ​ടും​ ​ഒ​രു​പോ​ലെ​ ​പ്ര​ക​ട​മാ​കു​ന്ന​ത്.​ ​അ​യോ​ദ്ധ്യ​പ്ര​ശ്നം​ ​കേ​വ​ല​മൊ​രു​ ​ഭൂ​മി​ ​കേ​സ​ല്ലെ​ന്ന​ ​വ​സ്തു​ത​ ​മ​ന​സി​ലാ​ക്കി​ ​സ്വാ​ർ​ത്ഥ​ചി​ന്ത​ക​ൾ​ ​വെ​ടി​ഞ്ഞ് ​ഏ​ത് ​വി​ധേ​ന​യും​ ​ഒ​രു​ ​ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കേ​ണ്ട​ത് ​രാ​ജ്യ​ത്തി​ന്റെ​ ​വി​ശാ​ല​ ​താ​ത്പ​ര്യ​ത്തി​ന് ​അ​നു​പേ​ക്ഷ​ണീ​യ​മാ​ണ്.​ ​അ​യോ​ദ്ധ്യ​യു​ടെ​ ​പേ​രി​ൽ​ ​ഒ​രു​പാ​ടു​ ​ചോ​ര​ ​ഒ​ഴു​കി​ക്ക​ഴി​ഞ്ഞു.​ ​ഇ​നി​യും​ ​നി​ര​പ​രാ​ധി​ക​ളെ​ ​കു​രു​തി​കൊ​ടു​ക്കാ​ൻ​ ​നി​ൽ​ക്കാ​തെ​ ​പ്ര​ശ്ന​ ​പ​രി​ഹാ​ര​ത്തി​ന് ​മ​ദ്ധ്യ​സ്ഥ​സ​മി​തി​യു​മാ​യി​ ​പ​ര​മാ​വ​ധി​ ​സ​ഹ​ക​രി​ക്കാ​നാ​ണ് ​ത​ർ​ക്ക​ക​ക്ഷി​ക​ൾ​ ​ശ്ര​മി​ക്കേ​ണ്ട​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റം​ ​രാ​ജ്യ​ത്തി​ന്റെ​ ​ഐ​ക്യ​വും​ ​ജ​ന​ങ്ങ​ളു​ടെ​ ​സ്വൈ​ര​ജീ​വി​ത​വും​ ​മു​ഖ്യ​മാ​ണെ​ന്ന​ ​ചി​ന്ത​ ​ത​ർ​ക്ക​ ​ക​ക്ഷി​ക​ൾ​ക്ക് ​മാ​ത്ര​മ​ല്ല,​ ​അ​വ​രെ​ ​ചാ​രി​നി​ൽ​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ൾ​ക്കും​ ​ഉ​ണ്ടാ​ക​ണം.​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​ഉ​രു​ത്തി​രി​യു​ന്ന​ ​തീ​രു​മാ​നം​ ​അം​ഗീ​ക​രി​ക്കാ​നു​ള്ള​ ​ഹൃ​ദ​യ​വി​ശാ​ല​ത​യും​ ​അ​വ​ർ​ ​കാ​ണി​ക്ക​ണം.​ ​ലോ​ക​ത്ത് ​ഏ​ത് ​സ​ങ്കീ​ർ​ണ​പ്ര​ശ്ന​ത്തി​നും​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​ ​വ​ഴി​യാ​ണ് ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​മ​ഹാ​യു​ദ്ധ​ങ്ങ​ൾ​ക്കു​പോ​ലും​ ​അ​ന്ത്യ​മു​ണ്ടാ​കു​ന്ന​തും​ ​അ​നു​ര​ഞ്ജ​ന​ ​ച​ർ​ച്ച​യി​ലൂ​ടെ​യാ​ണ്.​ ​വൈ​കാ​രി​ക​ ​പ്ര​ശ്ന​മാ​ണെ​ങ്കി​ൽ​കൂ​ടി​യും​ ​അ​യോ​ദ്ധ്യ​യി​ലും​ ​അ​ത് ​ആ​കാ​വു​ന്ന​തേ​യു​ള്ളൂ.​ ​അ​യോ​ദ്ധ്യ​യി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​മ​നു​ഷ്യ​ർ​ ​സ​മാ​ധാ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.​ ​രാ​ജ്യ​ത്തെ​ ​ഭൂ​രി​പ​ക്ഷ​വും​ ​അ​ങ്ങ​നെ​ത​ന്നെ.​ ​മ​ദ്ധ്യ​സ്ഥ​ ​സ​മി​തി​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ ​ഫോ​ർ​മു​ല​യ്ക്ക് ​കോ​ട​തി​ ​അം​ഗീ​കാ​രം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ഒ​രി​ക്ക​ൽ​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​ാൽ​ ​അ​ത് ​ശി​ര​സ്സാ​വ​ഹി​ക്കാ​ൻ​ ​ത​ർ​ക്ക​ ​ക​ക്ഷി​ക​ളും​ ​ബാ​ദ്ധ്യ​സ്ഥരാ​ണെ​ന്ന് ​കോ​ട​തി​ ​ഒാ​ർ​മ്മി​പ്പി​ച്ചി​ട്ടു​മു​ണ്ട്.​ ​മ​ദ്ധ്യ​സ്ഥ​ ​സ​മി​തി​യു​ടെ​ ​ശ്ര​മം​ ​പാ​ഴാ​കാ​തി​രി​ക്ക​ട്ടെ​ ​എ​ന്ന് ​പ്രാ​ർ​ത്ഥി​ക്കാം.​ ​അ​യോ​ദ്ധ്യ​ ​പ്ര​ശ്ന​ത്തി​ൽ​ ​ത​ർ​ക്ക​ക​ക്ഷി​ക​ൾ​ക്ക് ​ഇ​നി​വേ​ണ്ട​ത് ​യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY