ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്ത യു.എ.ഇ റസിഡന്റ് വിസയുള്ള ഇന്ത്യക്കാർക്ക് 23 മുതൽ പ്രവേശനം അനുവദിക്കാൻ ദുബായ് തീരുമാനിച്ചു. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് എടുത്ത സാമ്പിളിൽ ആർ.ടി.പി.സി.ആർ പരിശോധന വഴി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം. ദുബായിൽ എത്തിയ ശേഷവും റാപ്പിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ഫലം വരുന്ന 24 മണിക്കൂർ യാത്രക്കാർ ക്വാറന്റൈൻ ചെയ്യുകയും വേണം. യു.എ.ഇ പൗരൻമാർക്ക് നിബന്ധനകൾ ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |