കണ്ണൂർ: കെ. സുധാകരനെതിരെ വിമർശനവുമായി കെ.പി.സി.സി അംഗം മമ്പറം ദിവാകരൻ. കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരൻ രാഷ്ട്രീയ പക്വത കാണിക്കണം. കാമ്പസ് കഥകളല്ല മുഖ്യമന്ത്രിക്കെതിരെ പറയേണ്ടത്. ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല.
പിണറായി വിജയനെ അടിച്ചിട്ട കഥ താൻ കേട്ടിട്ടില്ലെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ ശ്രമിച്ചത് തനിക്ക് അറിയില്ലെന്നും മമ്പറം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |