റാന്നി : പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിനായി ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച വൈകിട്ട് പെരുന്തേനരുവി കാണാനെത്തിയ പൊൻകുന്നം തുറുവാതുക്കൽ സാജന്റെ മകൻ എബി സാജൻ (22) ആണ് ഒഴുക്കിൽപ്പെട്ടത്. കൊല്ലമുളയിലുള്ള ബന്ധുവീട്ടിലെത്തിയ സാജനും ബന്ധുക്കളും വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. അഗ്നി രക്ഷാസേനയും എൻ.ഡി.ആർ.എഫ് സംഘവും തെരച്ചിലിന് നേതൃത്വം നൽകി. ആഴം കൂടിയതും കല്ലിടുക്കുകൾ ഉള്ളതുമായ ഇടമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്.
യുവാവിനായുള്ള തെരച്ചിൽ ഊർജിതമാക്കും. എൻ.ഡി.ആർ. എഫിന്റെയും നാവികസേനയിലെ മുങ്ങൽ വിദഗ്ധരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
അഡ്വ പ്രമോദ് നാരായൺ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |