SignIn
Kerala Kaumudi Online
Thursday, 25 April 2024 4.55 PM IST

9 പി.എം.ജി.എസ്.വൈ റോഡുകൾക്കായി 46.42 കോടിയുടെ അനുമതി

തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ജില്ലയിൽ 9 റോഡുകൾക്കായി 62.95 കി.മി നിർമ്മാണത്തിനായി 46.42 കോടി സംസ്ഥാനതല എം പവർ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. ബാച്ച് ഒന്നിൽ അംഗീകാരം ലഭിച്ച അഴുത ബ്ലോക്കിലെ മ്ലാമലലാഡ്രംപുതുവൽ ഓൾഡ് പാമ്പനാർ റോഡിന്റെ നിർമ്മാണം മേയ് 28 ന് ആരംഭിച്ചു.. 2019 ആഗസ്റ്റിലാണ് പി.എം.ജി.എസ്.വൈ ഫേസ് 3 നടപടിക്രമങ്ങൾ ആരംഭിച്ചതും റോഡുകളുടെ പ്രൊപ്പോസൽ നൽകിയതും. ടെൻഡർ പൂർത്തീകരിച്ച് ഒരു വർഷത്തിനകം റോഡുകളുടെ നിർമ്മാണം പൂർത്തികരിയ്ക്കാൻ കഴിയുമെന്നും എം.പി. അറിയിച്ചു.ഇനി അംഗീകാരം ലഭിക്കാനുള്ള 14 റോഡുകൾ അംഗീകാരം (ആകെ 89. 84കി.മി.) സംസഥാനതല സാങ്കേതിക സമിതിയുടെ പരിഗണനയിലാണെന്നും ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ 500 കി.മി. റോഡ് നിർമ്മിക്കാൻ പി.ഐ.യു സന്നദ്ധമാണെന്നും ജില്ലക്ക് പ്രത്യേക പരിഗണന നൽകി ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ട് എം.പി. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ട് പ്രത്യേകം അഭ്യർത്ഥിച്ചു.

നിർമ്മാണ അനുമതി

ലഭിച്ച റോഡുകൾ

1. ഇടമറ്റം ട്രാൻസ്‌ഫോർമർ പടി – പച്ചോലുപടിരാജകുമാരി റോഡ് (നെടുങ്കണ്ടം ബ്ലോക്ക്) – ദൂരം 5.462 കി. മി, 4.0221 കോടി

2. മുണ്ടിയെരുമകോമ്പയാർപാമ്പാടുംപാറ അടിയാർപുരം കാഞ്ഞിരത്തുംമൂട് കുരിശുമല റോഡ് (നെടുങ്കണ്ടം ബ്ലോക്ക്) ദൂരം: 7.596 കി.മി 6.13 കോടി

3. പൊലീസ് സ്റ്റേഷൻ പരുന്തുംപാറ റോഡ് (അഴുത ബ്ലോക്ക്) ദൂരം: 8.04 കി.മി 6.15 കോടി,

4. മ്ലാമലഎൻടാൻചോല കൊടുവാക്കരണംസെക്കന്റ് ഡിവിഷൻ റോഡ് (അഴുത ബ്ലോക്ക്) ദൂരം: 7.66 കി.മി 5.83 കോടി

5. ആനകുത്തിവളവ് രാജമുടി പരുന്തുംപാറ റോഡ് (അഴുത ബ്ലോക്ക്) ദൂരം: 5.12കി. മി 3.83 കോടി

6. മ്ലാമലമുങ്കലാർ സെക്കന്റ് ഡിവിഷൻവെള്ളാരംകുന്ന് റോഡ് (അഴുത ഡിവിഷൻ) ദൂരം: 8.16 കി. മി 5.31 കോടി

7. വെണ്മണിപുളിക്കത്തൊട്ടിഎടത്തനഏണിത്താഴംആനക്കുഴി റോഡ് (ഇളംദേശം ബ്ലോക്ക്) ദൂരം: 6.92 കി. മി. 5.53 കോടി

8. ആനവിരട്ടി 200 ഏക്കർ റോഡ് ( അടിമാലി ബ്ലോക്ക്) ദൂരം: 6.30 കി. മി 4.64 കോടി,

9. തെങ്ങുംപിള്ളി വാഴേക്കവല ശാന്തിഗിരി പനക്കച്ചാൽകുണിഞ്ഞി റോഡ് (തൊടുപുഴ ബ്ലോക്ക്) ദൂരം: 7.7 കി.മി. 5.52 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.