SignIn
Kerala Kaumudi Online
Wednesday, 04 August 2021 12.54 AM IST

അ​ർ​ബ​ൻ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ൾ​ക്കാ​യി സോ​ഫ്റ്റ് ​വെ​യറുമായി ഇ​ൻ​ഫോ​സി​സ് ഫിനാക്കിൾ

fg

കൊച്ചി: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകൾക്ക് തങ്ങളുടെ സേവനങ്ങൾ ആധുനികവത്ക്കരിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ബാങ്കിംഗ് സോഫ്റ്റ് വെയർ സർവീസ് (സാസ്) പദ്ധതി ഇൻഫോസിസ് ഫിനാകിൾ പ്രഖ്യാപിച്ചു. ഇൻഫോസിസിന്റെ പൂർണ ഉപസ്ഥാപനമായ എഡ്ജ് വെർവിന്റെ ഭാഗമാണ് ഇൻഫോസിസ് ഫിനാകിൾ. അർബൻ സഹകരണ ബാങ്കുകൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ സംവിധാനം ഇതിനകം രാജ്യത്തെ മൂന്ന് മുൻനിര അർബന്‍ സഹകരണ ബാങ്കുകളായ വിദ്യ സഹകാരി ബാങ്ക്, അർബൻ കോപ്പറേറ്റീവ് ബാങ്ക് ബരേലി, സൊറസ്ട്രിയൻ കോപ്പറേറ്റീവ് ബാങ്ക് എന്നിവ സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലയിലെ മുൻനിര ഫിനാകിൾ സംവിധാനവും സമഗ്രമായ പ്രവർത്തന സൗകര്യവും സംയോജിപ്പിച്ചാണ് ന്യായമായ ചെലവിൽ അർബൻ സഹകരണ ബാങ്കുകൾക്കായി സാസ് അവതരിപ്പിച്ചത്. സാരസ്വത് ഇൻഫൊടെക്, ബെസ്റ്റ് ഒഫ് ബ്രീഡ് സോഫ്റ്റ് വെയർ സൊലൂഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ലോകോത്തര ഉപഭോക്തൃ അനുഭവങ്ങൾ കൂടി ലഭ്യമാക്കുന്ന ഈ സംവിധാനം അവതരിപ്പിക്കുന്നത്. തുടക്കം മുതൽ അന്തിമ ഘട്ടം വരെ സബ്സ്‌ക്രിപ്ഷൻ എന്ന നിലയിലാണ് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഫിനാകിൾ കോർ ബാങ്കിംഗും എസ്.ഐ.പി.എല്ലിൽ നിന്നുള്ള അനുബന്ധ സേവനങ്ങളും നൽകും. എ.ടി.എം സ്വിച്ച്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ അധികമായി സ്വീകരിക്കാനും സൗകര്യമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.