കൊല്ലം: ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശിവസേന സ്ഥാപക ദിനം ആചരിച്ചു. സ്ഥാപക ദിനാചാരണത്തോട് അനുബന്ധിച്ചു പതാക ഉയർത്തൽ, മധുരം വിതരണം, പഠനോപകരണവിതരണം, പരിസര ശുചീകരണം, വൃക്ഷത്തൈ വിതരണം എന്നിവ നടത്തി. ജില്ലാ ഓർഗനൈസർ അനുദാസ് പരവൂർ, ബി.കെ.എസ്. സംസ്ഥാന സെക്രട്ടറി ശാന്താലയം ശശികുമാർ, യുവസേന സംസ്ഥാന കോ ഓർഡിനേറ്റർ സുജിൻ.എസ്. കുറുപ്പ്, കാരുണ്യ ജില്ലാ പ്രമുഖ് ഷാജി വെളിയം, ഉമേഷ് മീനമ്പലം, യുവസേന ജില്ലാ കോ ഓർഡിനേറ്റർ ശംഭു ചിറക്കര, അജീഷ് ബാബു എന്നിവർ വിവിധ ഇടങ്ങളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |