SignIn
Kerala Kaumudi Online
Tuesday, 03 August 2021 5.35 AM IST

പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; ദുരൂഹത കൂട്ടി ബൈക്കിന്റെ ഭാഗങ്ങൾ

pathanapuram

കൊല്ലം:പത്തനാപുരം സ്‌ഫോടക വസ്തു അന്വേഷണത്തിനിടെ ബൈക്കിന്റെ ഭാഗങ്ങൾ കിട്ടി. ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തു നിന്നാണ് ബൈക്കിന്റെ ഭാഗങ്ങൾ കിട്ടിയത്. പൊളിച്ചുമാറ്റിയ നിലയിലുള്ള ബൈക്കിന്റെ അവശിഷ്ടം എൻ ഐ എ പരിശോധിച്ചു.


കഴിഞ്ഞാഴ്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്.

തമിഴ്നാട്ടിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചതെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തിയിരുന്നു.ബോംബ് നിർമാണം പഠിപ്പിക്കാൻ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, PATHANAPURAM, BOMB FOUND
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.