ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 58,419 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 81 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരത്തിൽ താഴെയെത്തുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി ഉയർന്നു.
നിലവിൽ 7,29,243 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച 18,11,446 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ വരെ 39,10,19,083 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.
രാജ്യത്ത് ഇന്നലെ 1576 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 3,86,713 പേർക്കാണ് ജീവൻ നഷ്ടമായത്. ഇരുപത്തിനാല് മണിക്കൂറിനിടെ 87,619 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,87,66,009 ആയി. വാക്സിനേഷനും പുരോഗമിക്കുകയാണ്. 27,66,93,572 പേർ കുത്തിവയ്പെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |