SignIn
Kerala Kaumudi Online
Friday, 26 April 2024 2.02 AM IST

കൊവിഡിനെ നേരിടാൻ യോഗയ്‌ക്ക് പ്രിയമേറി

yoga

കൊച്ചി: കൊവിഡ് പ്രതിരോധത്തിനും രോഗമുക്തി നേടിയവരുടെ ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാനും യോഗയിൽ അഭയം തേടുന്നവർ വർദ്ധിക്കുന്നു. ശ്വാസകോശത്തെ കൊവിഡ് നേരിട്ടുബാധിക്കുന്നതിനാൽ രോഗമുക്തി നേടിയവർ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അലോപ്പതി വിദഗ്‌ദ്ധരും നിർദേശിക്കുന്നു.

വീട്ടിലിരുന്ന് പരിശീലകർ നിർദേശിക്കുന്ന ആസനങ്ങൾ ചെയ്യുവർ വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് സൃഷ്ടിച്ച മാനസികാഘാതം കുറയ്ക്കാനും യോഗ ഫലപ്രദമാണ്.

പ്രാണായാമം സ്വീകരിക്കുന്നതാണ് ശ്വാസകോശങ്ങൾക്ക് കരുത്ത് പകരാൻ ഉചിമായ മാർഗമെന്ന് യോഗ പരിശീലകർ പറയുന്നു. ശ്വസനത്തിന്റെ വിപുലീകരണവും നിയന്ത്രണവുമാണ് പ്രാണായാമം. ശരിയായ ശ്വസനപ്രക്രിയകൾ പരിശീലിച്ച് രക്തത്തിലേയ്ക്കും തലച്ചോറിലേയ്ക്കും വായുവിന്റെ പ്രവാഹം വർദ്ധിപ്പിക്കാൻ കഴിയും. ഇതുവഴി ജീവോർജത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ആർട്ട് ഒഫ് ലിവിംഗ് പരിശീലകർ പറയുന്നു. പ്രാണായാമം യോഗാസനങ്ങളോട് ഒത്തുപോകുന്നു.

പഠിക്കാം ഓൺലൈനിലും

ശ്വാസകോശത്തെ ശക്തമാക്കുന്നത് കൊവിഡ് ഉൾപ്പെടെ രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് കൊച്ചിയിലെ ആദ്യകാല യോഗ പരിശീലനസ്ഥാപനമായ ഗിരിനഗറിലെ പ്രജാപതി യോഗാ സെന്ററിലെ ഗിരിജ ബി. നായർ പറഞ്ഞു. ശ്വാസകോശത്തെ പൂർണമായി പ്രവർത്തിപ്പിക്കുന്ന ശാസ്ത്രീയരീതികൾ യോഗയിലുണ്ട്. ഇവയിലൂടെ ശ്വാസകോശത്തിന്റെ കരുത്ത് നിലനിറുത്താൻ കഴിയും. ശ്വാസപ്രശ്നങ്ങൾ പരിഹരിക്കാൻ തെറാപ്പികളും യോഗയിൽ ലഭ്യമാണ്. കൊവിഡ് പ്രതിരോധിക്കാനും ബാധിച്ചവർക്ക് കരുത്ത് പകരാനും യോഗാസനങ്ങൾ പരിശീലക്കുന്നവർ വർദ്ധിച്ചതായി അവർ പറഞ്ഞു.

ഓൺലൈനിൽ ലോകമെമ്പാടും യോഗ പരിശീലനം നൽകുന്നുണ്ട്. ദിവസം ഒന്നര മണിക്കൂർ വീതം ഒരുമാസം നീളുന്ന ഹൃസ്വകാലപരിശീലനം കൊവിഡ് നേരിടാൻ നൽകുന്നുണ്ട്. വിവരങ്ങൾ ഗൂഗിളിൽ ഗിരിജാ ബി. നായേഴ്സ് പ്രജാപതി എന്ന ലിങ്കിൽ ലഭിക്കും.

യോഗാത്തോൺ ചലഞ്ച്

കൊവിഡ് കാലത്തെ മാനസികസംഘർഷം മറികടക്കാൻ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും കൂറ്റൂക്കാരൻ ഗ്രൂപ്പ് ഓൺലൈനായി സംഘടിപ്പിച്ച യോഗപരിശീലനം യോഗത്തോൺ ചലഞ്ചോടെ ഇന്ന് സമാപിക്കും. ജീവനക്കാരും ഉപഭോക്താക്കളും കുടുംബാംഗങ്ങളുമായ 8500 പേർ പങ്കെടുത്തു. ആർട്ട് ഒഫ് ലിവിംഗിലെ യോഗാ വിദഗ്‌ദ്ധരാണ് പരിശീലനം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, YOGA COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.