മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തിയേറ്ററിൽ റിലീസിന് എത്തുന്നു. സിംഗപ്പൂർ മലയാളികൾക്കും അവിടത്തെ സിനിമാപ്രേമികൾക്കുമായി ജൂൺ 26ന് സിംഗപ്പൂരിലെ മർട്ടിപ്ളക്സുകളിൽ റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂർ കൊളീബിയം കമ്പനിയും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾട്ടി പ്ളക്സ് ശൃംഖലയായ ഗോൾഡൻ വില്ലേജ് സിനി പ്ളക്സുകളിൽ ആണ് ദൃശ്യം 2 പ്രദർശിപ്പിക്കുന്നത്. കടുത്ത കൊവിഡ് പ്രതിസന്ധികൾക്കിടെ തിയേറ്റർ റിലീസ് മാറ്റിവച്ച് ഒ.ടി.ടിയിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം 2. മോഹലാലിന്റെ ആദ്യ ഒ.ടി. ടി റിലീസും.മലയാളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ചിത്രം ശ്രദ്ധിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |