താമരശ്ശേരി:പുതുപ്പാടി പഞ്ചായത്തിലെ മയിലള്ളാംപാറക്ക് സമീപം വരാൽ മൂല ഹരിതഗിരിയിൽ താമരശ്ശേരി പൊലീസ് നടത്തിയ തിരച്ചിലിൽ വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ വാഷ് നശിപ്പിച്ചു. ആളൊഴിഞ്ഞ ഭാഗത്താണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചത്. പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജചാരായ വാറ്റും, വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.താമരശ്ശേരി എസ്.ഐ ശ്രീജേഷ്, സി.പി.ഒമാരായ രതീഷ്, പ്രസാദ്, ലിയോ ജോർജ്ജ്, നവഗീത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |