ഉദുമ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് കെയറിന്റെ ഭാഗമായുള്ള സ്മാർട്ട് ഫോൺ ചലഞ്ചിലെ അഞ്ചാമത്തെ ഫോൺ വിതരണം ചെയ്തു. നെല്ലിയടുക്കം കോളനിയിലെ കുടുംബത്തിന് അസംബ്ലി മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ട് ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരി, വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്കരൻ നെല്ലിയടുക്കം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അനീഷ് നെല്ലിയടുക്കം, യൂണിറ്റ് പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |