രാമനാട്ടുകര: പൊതുമരാമത്ത് സംബന്ധിച്ച പരാതികൾ അറിയിക്കാനായി ആരംഭിച്ച 'പിഡബ്ല്യുഡി 4 യു' ആപ്പ് ഇനി ആപ്പിൾ സ്റ്റോറിലും ലഭിക്കും. റോഡുകളുടെയും പാലങ്ങളുടെയും ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാനുളള സൗകര്യം ആപ്പിലുണ്ട്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭിച്ചിരുന്നത്. 23,400 പേരാണ് പത്ത് ദിവസത്തിനകം ആപ്പ് ഡൗൺലോഡ് ചെയ്തത്. 4264 പേർ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി. ഇതിൽ 4050 പരാതികൾ പരിശോധിച്ചു കഴിഞ്ഞു. നടപടികൾ ആവശ്യമായ 1615 പരാതികൾ ബന്ധപ്പെട്ട ഓഫീസുകൾക്ക് കൈമാറി കഴിഞ്ഞു. ആദ്യത്തെ മൂന്നു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |