തിരുവനന്തപുരം : മാവേലിക്കര ജില്ല ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാർ ഡോക്ടർമാർ പ്രതിഷേധത്തിലേക്ക്. ഈ മാസം 25ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിച്ച് പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കെ.ജി.എം.എ ഭാരവാഹികൾ അറിയിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സ എന്നിവ തടസപ്പെടില്ലെന്നും പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി. എൻ. സുരേഷും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |