SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.24 PM IST

ഹോണ്ട ഗോൾഡ് വിംഗ് ടൂർ ബൈക്ക് എത്തി

honda

കൊച്ചി: ആഡംബര ബൈക്ക് പ്രേമികളുടെ ഹരങ്ങളിലൊന്നായ ഹോണ്ട ഗോൾഡ് വിംഗ് ടൂർ ബൈക്കിന്റെ 2021 പതിപ്പുകൾ ഇന്ത്യയിലെത്തി. 37.20 ലക്ഷം രൂപയിൽ (ന്യൂഡൽഹി എക്‌സ്‌ഷോറൂം) വില ആരംഭിക്കുന്ന രണ്ട് പതിപ്പുകളാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ അവതരിപ്പിച്ചത്.

എയർബാഗോട് കൂടിയ ഡ്യുവൽ ക്ളച്ച് ട്രാൻസ്‌മിഷൻ (ഡി.സി.ടി), മാനുവൽ ട്രാൻസ്‌മിഷൻ വേരിയന്റുകളാണ് ഹോണ്ട പുറത്തിറക്കിയത്. ഗോൾഡ് വിംഗ് ടൂറിന്റെ ഡി.സി.ടി പതിപ്പ് മാറ്റ് മോറിയോൺ ബ്ളാക്ക് നിറത്തിലും മാനുവൽ ട്രാൻസ്‌മിഷൻ പതിപ്പ് പേൾ ഗ്ളെയർ വൈറ്റ് നിറത്തിലും ലഭിക്കും. അപ്‌ഗ്രേഡ് ചെയ്‌ത ഓഡിയോ ആൻഡ് സ്‌പീക്കർ സംവിധാനം, ഏഴിഞ്ച് ടി.എഫ്.ടി സ്‌ക്രീൻ, നാവിഗേഷൻ, ആപ്പിൾ കാർ പ്ളേ, ആൻഡ്രോയിഡ് ഓട്ടോ, സ്‌മാർട്ട് കീ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ മികവുകൾ പുതിയ ഗോൾഡ് വിംഗ് ടൂർ ബൈക്കിനുണ്ട്.

ഫുൾ എൽ.ഇ.ഡി ലൈറ്റിംഗ്, ഇലക്‌ട്രോണിക്കലായി ക്രമീകരിക്കാവുന്ന സ്‌ക്രീനോട് കൂടിയ ഫെയറിംഗ് ഡിസൈൻ, ലഗേജിനായി വലിയ പെട്ടികൾ, റിയർവ്യൂ മിറർ കൂടി ഉൾപ്പെട്ട ടേൺ വിൻഡോകൾ തുടങ്ങിയവയാണ് രൂപകല‌്പനയിലെ പ്രധാന മാറ്റങ്ങൾ. ഹോണ്ട ബിഗ് വിംഗ് ടോപ്പ്‌ലൈൻ പ്രീമിയം മോട്ടോർസൈക്കിൾ ഷോറൂമുകളിൽ ഗോൾഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡി.സി.ടിക്ക് 39.16 ലക്ഷം രൂപയും മാനുവലിന് 37.20 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, HONDA GOLD WING, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.