തിരുവനന്തപുരം: കൊവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുള്ള പൂവച്ചൽ ഖാദർ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |