തൃപ്പൂണിത്തുറ: തിരുവാങ്കുളം കേശവൻ പടിയിൽ അമ്മയ്ക്ക് പിന്നാലെ മകളും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ശങ്കരത്തിൽ ഐവി ഗാർഡനിൽ ജേക്കബിന്റെ ഭാര്യ ഷീബ (42) ആണ് ശനിയാഴ്ച വൈകുന്നേരത്തോടെ കിണറ്റിൽ ചാടി മരിച്ചത്.
ഷീബയുടെ അമ്മ പരേതനായ ജോയിയുടെ ഭാര്യ മേരിക്കുട്ടി (71) വെള്ളിയാഴ്ച ഇതേ കിണറ്റിൽ ചാടി മരിച്ചിരുന്നു. അമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നടക്കുന്ന സമയത്താണ് ഷീബയേയും കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സെത്തി ഷീബയെ കരയ്ക്കു കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാക്കനാട് സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് ഷീബ. ജോയൽ, ജോഹൻ എന്നിവരാണ് ഷീബയുടെ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |