പത്തനംതിട്ട : ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ഇന്ന് യോഗദിനാചാരണം സംഘടിപ്പിക്കുമെന്ന് യോഗ ജില്ലാ കോർഡിനേറ്റർ പി.ആർ.ഷാജി അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ കാര്യാലയത്തിൽ രാവിലെ 9ന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നിർവഹിക്കും.
തിരുവല്ല മണ്ഡലം ഉദ്ഘാടനം രാവിലെ 7.30 ന് പബ്ലിക് സ്റ്റേഡിയം ഹാളിൽ ജില്ലാ സെക്രട്ടറി ടി.കെ പ്രസന്നകുമാർ നിർവഹിക്കും. റാന്നിയിൽ രാവിലെ 9ന് ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശും, കോന്നിയിൽ രാവിലെ 9ന് ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജും, ആറന്മുളയിൽ ശ്രീ വിദ്യാനന്ത വിദ്യാ പീഠത്തിൽ രാവിലെ 7.30 ന് ദേശീയ സമിതി അംഗം വി എൻ. ഉണ്ണിയും ഉദ്ഘാടനം ചെയ്യും.
അടൂരിൽ മണ്ഡലം കാര്യാലയത്തിൽ നടക്കുന്ന പരിപാടി രാവിലെ 9ന് സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പാക്കാട് ഉദ്ഘാടനം ചെയ്യും. പന്തളത്ത് രാവിലെ 9ന് ജില്ലാ സെക്രട്ടറി എം.ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |