പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 234 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്ന് വന്നവരും 232 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,13,450 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,06,042 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്നലെ 374 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,08,217 ആണ്. ജില്ലക്കാരായ 4606 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ഏഴു പേർ മരിച്ചു
1).ഓമല്ലൂർ സ്വദേശിനി (81),
2). ഇലന്തൂർ സ്വദേശിനി (98) ,
3). ചിറ്റാർ സ്വദേശി (66)
4). കോട്ടാങ്ങൽ സ്വദേശി (43)
5). ഏറത്ത് സ്വദേശി (72)
6). ചെന്നീർക്കര സ്വദേശിനി (80)
7). ചെറുകോൽ സ്വദേശി (47) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |