പത്തനംതിട്ട : കൊവിഡ് കേസുകൾ കുറഞ്ഞിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ആവർത്തിക്കുമ്പോഴും റോഡുകളിൽ ലോക്ക് ഡൗൺ ഇളവിന്റെ തിരക്കാണ്. കടകളിലും റോഡുകളിലും ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിൽ ഇപ്പോഴും ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കാര്യമായ കുറവില്ല. സെക്കൻഡ് ലൈൻ ട്രീറ്റ്മെറ്റ് സെന്ററുകളിലും ഐ.സി.യുവിലും കഴിയുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്. ഒരു മാസംകൂടി കേസുകൾ ഇങ്ങനെ തുടരാനുള്ള സാദ്ധ്യതയാണ് കാണുന്നത്. മാസ്ക് കൃത്യമായി ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും രോഗം കൂടുതലായി വ്യാപിക്കാൻ ഇടയാക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |