ന്യൂഡൽഹി :രാജ്യത്തെ പുതിയ ഐ.ടി. ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ മറുപടി. സാമൂഹിക മാദ്ധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നതെന്നും യു.എന്നിലെ ഇന്ത്യൻ കാര്യാലയം വ്യക്തമാക്കി. യു.എൻ. മനുഷ്യാവകാശ കൗൺസിൽ പ്രതിനിധികൾ ഈ ചട്ടങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യർത്ഥിച്ച് യു.എൻ പ്രത്യേക സമിതി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്ക് പരാതി നൽകാൻ ഒരിടം വേണം. പൊതുജനങ്ങളുമായും വിവിധ മേഖലയിലുള്ളവരുമായും ചർച്ച നടത്തിയാണ് ഐ.ടി. ചട്ടങ്ങൾ തയ്യാറാക്കിയത്. അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്ക തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകം അംഗീകരിച്ചതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാദ്ധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയിൽ കേന്ദ്രം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |