കൊല്ലം: ഞാൻ വായിച്ച ആദ്യ ഗുരുദേവ കൃതി എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എൻ.ഡി.പി യോഗം സൈബർസേന ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുവചസ്- ഓൺലൈൻ പ്രസംഗമത്സരത്തിന് തുടക്കമായി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു.
ഓൺലൈനിൽ നടന്ന ചടങ്ങിൽ സൈബർസേന ജില്ലാ ചെയർമാൻ രഞ്ജിത്ത്കണ്ടച്ചിറ അദ്ധ്യക്ഷനായി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, എംപ്ലോയീസ് ഫാറം കേന്ദ്ര സമിതി പ്രസിഡന്റ് അജുലാൽ, സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനിഷ് പുല്ലുവേലിൽ, കേന്ദ്ര സമിതി ജോ. കൺവീനർ ബിനു സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, അഭിലാഷ് റാന്നി എന്നിവർ സംസാരിച്ചു. സൈബർസേന ജില്ലാ എക്സി. അംഗം എൽ. അനിൽകുമാർ സ്വാഗതവും ജോ. കൺവീനർ അനൂപ്. ജി നന്ദിയും പറഞ്ഞു.
അഞ്ച് മിനിറ്റ് വീഡിയോ 24ന് വൈകിട്ട് വരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ അപ്പ്ലോഡ് ചെയ്യാം. 26ന് നടത്തുന്ന സമാപന സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും. വിവരങ്ങൾക്ക് സൈബർസേന ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |