കൊല്ലം: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ആർട്ട് ഒഫ് ലിവിംഗിന്റെ നേതൃത്വത്തിൽ ആയിരത്തി എട്ടുപേരുടെ 108 തവണ സൂര്യനമസ്കാര ചലഞ്ച് ഓൺലൈനിൽ നടക്കും. ഇതോടൊപ്പം സൗജന്യ പ്രാണായാമ ധ്യാന ശിബിരവും ഉണ്ടാവും. ആർട്ട് ഒഫ് ലിവിംഗിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ - കോളേജ് തലത്തിലെ പതിനായിരത്തോളം വിദ്യാർത്ഥികൾക്കായി ഓൺലൈൻ യോഗ പരിശീലനം നടന്നുവരുന്നു. 24 മുതൽ 27 വരെ ശ്രീ ശ്രീ യോഗ ലെവൽ വൺ കോഴ്സുകൾ നടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |