SignIn
Kerala Kaumudi Online
Thursday, 25 April 2024 7.43 PM IST

തെക്കേ മഠത്തിൽ ഇളമുറ സ്വാമിയാരുടെ അവരോധിക്കൽ ചടങ്ങ് രാവിലെ മുതൽ

thekkemadom
തെക്കെമഠം (ഫയൽ ചിത്രം)

തൃശൂർ: തെക്കെമഠത്തിൽ പുതിയ ഇളമുറ സ്വാമിയാരായി കണ്ണൂർ കുറ്റിയാട്ടൂർ പഴശി ഏക്കോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മകൻ ശശിധരൻ നമ്പൂതിരി (വിരൂപാക്ഷൻ നമ്പൂതിരി)യുടെ അവരോധ ചടങ്ങുകൾ ഇന്ന് രാവിലെ 6.30 ന് ആരംഭിക്കും. ഇന്ന് പകലും രാത്രിയും നടക്കുന്ന ചടങ്ങുകൾക്ക് ശേഷം നാളെ പുലർച്ചെ നടക്കുന്ന ഹോമം പൂർത്തിയാക്കി രാവിലെ ആണ് അവരോധിക്കൽ ചടങ്ങ് നടക്കുക.

തിങ്കളാഴ്ച രാവിലെ ഔപാസനം ക്രിയയോടെ തുടങ്ങും. ഗുരുസ്ഥാനീയനായ സന്യാസിക്ക് വച്ച് നമസ്‌കരിച്ച് ദീക്ഷ അനുവദിക്കാൻ അപേക്ഷിക്കും. ആചാര്യന്റെ നിർദ്ദേശപ്രകാരം ദേവൻമാരെയും പിതൃക്കളെയും പ്രീതിപ്പെടുത്തി, പാപങ്ങളെ ഇല്ലാതാക്കുന്ന കൃഛ്‌റം പൂർത്തിയാക്കും. കാല് കഴുകിച്ച് ഊട്ടിയ ശേഷം 24 പിണ്ഡം വയ്ക്കും. ജീവശ്രാദ്ധം ഊട്ടി ആത്മാവിന് കൂടി പിണ്ഡം വച്ച് പ്രധാന ചടങ്ങുകൾ പൂർത്തിയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.